കോ​വി​ഡ് ബാ​ധി​ത​ന്‍റെ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണം, ഉ​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു
Friday, August 7, 2020 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: കി​ണ​ത്തു​ക​ട​വി​ൽ കൊ​റോ​ണ ബാ​ധി​ത​ന്‍റെ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണ​വും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. കോ​വി​ൽ​പാ​ള​യ​ത്തെ 41 വ​യ​സു പ്രാ​യം​വ​രു​ന്ന വ്യ​ക്തി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച​ന​ട​ന്ന​ത്.
കൊ​റോ​ണ ബാ​ധി​ച്ച് അ​വി​നാ​ശി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ടു അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മോ​തി​രം, ക​മ്മ​ൽ തു​ട​ങ്ങി മൂ​ന്നു​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ടി​വി​യും ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​നു പ​രാ​തി ന​ല്കി.
പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.