കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ മ​രം​വീ​ണ് പ​ശു ഫാം ​ത​ക​ർ​ന്നു; വ്യാ​പ​ക നാ​ശ​ന​ഷ്ടം
Friday, August 7, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ മ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി വീ​ണ് പ​ശു​ഫാം ത​ക​ർ​ന്നു. ഒ​രു പ​ശു​വി​ന് പ​രി​ക്കേ​റ്റു. ഏ​ണാ​ലി (ചോ​ട്ടീ​സ്) എ​ൽ​ദോ​യു​ടെ വീ​ടി​നും ക​ട​ക്കും​പി​റ​കി​ലെ പ​ശു ഫാ​മു​മാ​ണ് ത​ക​ർ​ന്ന​ത്.
കാ​റ്റി​ൽ മ​റി​ഞ്ഞ ക​രി​വാ​ക​മ​രം തെ​ങ്ങി​ൽ​വീ​ണ് പി​ന്നീ​ട് തെ​ങ്ങും സ​മീ​പ​ത്തെ പ്ലാ​വും ഒ​ന്നി​ച്ച് ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് പ​ശു​ക്ക​ളെ​യെ​ല്ലാം തൊ​ഴു​ത്തി​ൽ നി​ന്നി​റ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി. കു​ടു​ങ്ങി​യ പ​ശു​വി​നെ പി​ന്നീ​ട് മ​ര​കൊ​ന്പു​ക​ൾ മാ​റ്റി പു​റ​ത്തെ​ത്തി​ച്ചു. ഈ ​പ​ശു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ത്ത് പ​ശു​ക്ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ര​ണ്ടു​ദി​വ​സ​മാ​യി ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്കി​ൽ ഈ​റ്റ​ക്കു​ന്നേ​ൽ ജോ​ർ​ജി​ന്‍റെ വീ​ട് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു. പാ​ല​ക്കു​ഴി മ​ല​യു​ടെ പ​ല ഭാ​ഗ​ത്താ​യി പ​ത്തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. നി​ല​യ്ക്കാ​ത്ത കാ​റ്റി​ൽ കു​രു​മു​ള​ക്, റ​ബ​ർ, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കെ​ല്ലാം നാ​ശ​മു​ണ്ടാ​യി. മ​ര​ക്കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണ് വൈ​ദ്യു​തി​വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി പോ​സ്റ്റു​ക​ളും ക​ന്പി​യും പൊ​ട്ടി​വീ​ണു.
കി​ഴ​ക്ക​ഞ്ചേ​രി പു​ഴ​യ്ക്ക​ൽ​ത്ത​റ കാ​വി​ലെ നൂ​റ്റാ​ണ്ടോ​ളം പ്രാ​യ​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ഴ​യു​ടെ ഓ​ര​ത്ത് നി​ന്നി​രു​ന്ന ആ​ൽ​മ​രം മൂ​ന്നാ​യി പി​ള​ർ​ന്ന നി​ല​യി​ലാ​ണ്.
പു​ഴ​യ്ക്ക് കു​റു​കെ​നി​ന്നും വ​ന്ന ഇ​ല​ക്ട്രി​ക് ക​ന്പി​ക​ളും കാ​വി​ന​രി​കി​ലെ അ​ന്പ​തോ​ളം വീ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന മോ​ട്ടോ​ർ​പു​ര​യും ആ​ൽ​മ​രം​വീ​ണ് ത​ക​ർ​ന്നു.
രാ​വി​ലെ പു​ഴ​യി​ൽ കു​ളി​ക്കാ​നാ​യി ആ​ളു​ക​ൾ എ​ത്തും​മു​ന്പേ സ​മീ​പ​വാ​സി​യാ​യ രാ​ജു അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച് വൈ​ദ്യു​തി ഓ​ഫാ​ക്കി. വൈ​ദ്യു​തി ക​ന്പി​ക​ൾ പു​ഴ​യി​ൽ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​യാ​തെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യെ​ങ്കി​ൽ വ​ൻ​ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. രാ​വി​ലെ നി​ര​വ​ധി​പേ​ർ കു​ളി​ക്കാ​നെ​ത്തു​ന്ന ക​ട​വി​ന​ടു​ത്താ​ണ് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണി​രു​ന്ന​ത്.