ഇരുപത് ലക്ഷം കുടിവെള്ള കണക്ഷൻ നല്കും: മന്ത്രി
Sunday, August 9, 2020 12:33 AM IST
മ​ല​ന്പു​ഴ: നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ല്കു​മെ​ന്നും ഈ​വ​ർ​ഷം ത​ന്നെ 20 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ല്കു​മെ​ന്നും ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

മ​ല​ന്പു​ഴ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 6371 കോ​ടി രൂ​പ​യു​ടെ ഒ​രു ബൃ​ഹ​ത്പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കു​ടി​വെ​ള്ളം, വീ​ട് തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ന്പു​ഴ എം​എ​ൽ​എ​യും ഭ​ര​ണ​പ​രി​ഷ്കാ​ര ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ഓ​ണ്‍​ലൈ​നി​ൽ അ​ധ്യ​ക്ഷ​നാ​യി. വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.​പ്ര​ഭാ​ക​ര​ൻ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

മ​ല​ന്പു​ഴ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നും ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​ന്പു​ഴ വാ​ട്ട​ർ അ​തോ​റി​റ്റി കോ​ന്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ട്ടു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി, മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​ലി​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന 11 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി, ജെ​ടി​എ​സ് സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

കി​ഫ്ബി 2017- 18 ൽ ​ഉ​ൾ​പ്പെ​ടു​ത്തി മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് 2018 ൽ 64.14 ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.
മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ്, അ​ക​ത്തേ​ത്ത​റ, പു​തു​പ്പ​രി​യാ​രം, മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.