ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ം നടത്തി
Sunday, August 9, 2020 12:35 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1180 കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ്യ​ന്യ യൂ​ണി​ഫോം വി​ത​ര​ണ​വും സ്കൂ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
പി.​ടി.​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഡൊ​മി​നി​ക് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. യൂ​ണി​ഫോം വി​ത​ര​ണം പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ർ അ​ൽ​ഫി തെ​രേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.