ആ​ന​ക്ക​ട്ടി ഫീ​ഡ​ർ ചാ​ർ​ജ് ചെ​യ്തു
Sunday, August 9, 2020 12:35 AM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ സെ​ക്ഷ​നി​ലെ ആ​ന​ക്ക​ട്ടി ഫീ​ഡ​ർ മു​ഴു​വ​നാ​യും ചാ​ർ​ജു ചെ​യ്തു. ആ​ന​ക്ക​ട്ടി ഭാ​ഗ​ത്തു നി​ന്നും മൂ​ല​ഗം​ഗ​ൽ ഉ​ൾ​പ്പെ​ടെ ഷോ​ള​യൂ​ർ പോ​ലീ​സ് സേ​റ്റ​ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ഇ​ന്ന​ലെ ചാ​ർ​ജു ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ് അ​ൽ​പ്പം മാ​റി ത​ക​ർ​ന്ന 4 എച്ച് ടി പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന ജോ​ലി ഇ​ന്നു പൂ​ർ​ത്തി ക​രി​ക്കും ഇ​തോ​ടെ ഷോ​ള​യൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്നു വൈ​ദ്യു​തി എ​എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​നു ശേ​ഷം ഏ​ല​മ​ല , കോ​ഴി​ക്കൂ​ടം ഭാ​ഗ​ത്തേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ഗ​ളി സെ​ക്ഷ​നി​ൽ​നി​ന്നു വ​രു​ന്ന ഷോ​ള​യൂ​ർ ഫീ​ഡ​റി​ൽ പെ​ട്ടി​ക്ക​ൽ ഭാ​ഗ​ത്തെ പോ​സ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ അ​ത് പു​ന:​സ്ഥാ​പി​ക്കു​ന്ന മു​റ​ക്കേ ആ ​വ​ഴി വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ. പു​തൂ​ർ ഫീ​ഡ​റി​ൽ സ്വ​ർ​ണ്ണ ഗ​ദ, അ​ഞ്ച​ക്ക കോ​ന്പ, മൂ​ല​ക്കൊ​ന്പ്, പ​ര​പ്പ​ൻ ത​റ, ഭൂ​ത​യാ​ർ, എ​ട​വാ​ണി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം ചാ​ർ​ജു ചെ​യ്ത​താ​യി കെ ​എ​സ്ഇ​ബി അ​റി​യി​ച്ചു .