വ​ട​ക്ക​ഞ്ചേ​രിയി​ലെ മ​ഴയ്​ക്കു ടൊ​റ​ൻ​ഷ്യ​ൽ സ്വ​ഭാ​വ​മെന്നു നി​രീ​ക്ഷ​ണ വി​ദ​ഗ്ധർ
Monday, August 10, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ പെ​യ്ത മ​ഴ​ക്ക് ടൊ​റ​ൻ​ഷ്യ​ൽ (പേ​മാ​രി) സ്വ​ഭാ​വ​മാ​യി​രു​ന്നെ​ന്ന് മ​ഴ നി​രീ​ക്ഷ​ണ വി​ദ​ഗ്ദ്ധ​ർ.​
ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും ഇ​ട​ക്ക് 136 എം ​എം മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ മ​ണി​ക്കൂ​റി​ൽ 30 ഇ​ഞ്ചി​നും മു​ക​ളി​ലു​ള്ള മ​ഴ​യെ​യാ​ണ് ടൊ​റ​ൻ​ഷ്യ​ൽ റെ​യി​ൻ എ​ന്ന് പ​റ​യു​ക​യെ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ഴ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന റി​ട്ട​യേ​ർ​ഡ് പ്ര​ഫ.​ഡോ.​വാ​സു​ദേ​വ​ൻ​പി​ള്ള പ​റ​ഞ്ഞു.​
ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രു​ന്നു ഈ ​പേ​മാ​രി​യു​ണ്ടാ​യ​ത്.
ടൊ​റ​ൻ​ഷ്യ​ൽ റെ​യി​ൻ ഉ​ണ്ടാ​കു​ന്ന​ത് കോ​യി​ലി സെ​ൻ​സ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ലൂ​ടെ​യാ​ണ്. ഒ​ന്നി​ല​ധി​കം മ​ഴ തു​ള്ളി​ക​ൾ ഒ​ന്നി​ച്ച് വ​ലി​യ മ​ഴ തു​ള്ളി​യാ​കു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​ത്.
അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​ത്തേ​യും മ​ഴ മേ​ഘ സ്വ​ഭാ​വ​ത്തെ​യും ആ​ശ്ര​യി​ച്ചാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ക. അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ന​പ്പു​റ​മു​ള്ള ഖ​ര, ദ്രാ​വ​ക ക​ണി​ക​ക​ളു​ടെ സാ​ന്നി​ധ്യം ഈ ​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് മ​ഴ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹ​രി​ത കേ​ര​ള മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണാ​യ പ്രഫ.​ഡോ.​വാ​സു​ദേ​വ​ൻ​പി​ള്ള, ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ കൂ​ടി​യാ​ണ്.
ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തി​യ്യ​തി​ക​ളി​ൽ മാ​ത്രം 402 എം​എം മ​ഴ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ല​ഭി​ച്ചു.​ഇ​തി​ൽ ആ​റാം തി​യ്യ​തി രാ​വി​ലെ എ​ട്ടി​നും ഏ​ഴാം തി​യ്യ​തി രാ​വി​ലെ എ​ട്ടി​നും 159 എം​എം മ​ഴ ല​ഭി​ച്ചെ​ങ്കി​ലും അ​തി​ന് പേ​മാ​രി​യു​ടെ സ്വ​ഭാ​വ​മു​ണ്ടാ​യി​ല്ല.
ദു​ര​ന്ത നി​വാ​ര​ണ​മാ​ർ​ഗ്ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് ഭൂ​മി​യി​ൽ മാ​ത്രം പോ​രാ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന വ​സ്തു​ത​യി​ലേ​ക്കാ​ണ് ഇ​ത്ത​രം അ​തി​തീ​വ്ര മ​ഴ വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.