വേ​ങ്ങ​യി​ലെ വ​ൻ​മ​രം അ​പ​ക​ട​ഭീ​ഷ​ണി
Monday, August 10, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ-​അ​ല​ന​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വേ​ങ്ങ​യി​ൽ അ​രി​യൂ​ർ ബാ​ങ്കി​നു മു​ന്നി​ലു​ള്ള​വ​ൻ​മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള മ​രം ഏ​തു​നി​മി​ഷ​വും ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.
സ​മീ​പ​ത്തു​ള്ള ടീ ​ഷോ​പ്പ്, അ​തി​നോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന കു​ടും​ബം എ​ന്നി​വ​യ്ക്കും ബാ​ങ്കി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ന്നു​പോ​കു​ന്ന ജ​ന​ത്തി​നും അ​പ​ക​ടം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്.
മ​രം വീ​ണാ​ൽ സ​മീ​പ​ത്തെ വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മാ​റി​നും 33 കെ.​വി ലൈ​നി​നും നാ​ശം നേ​രി​ടും. എ​ത്ര​യും​വേ​ഗം മ​രം മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് മെം​ന്പ​റു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് ട്രീ ​ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു ന​ല്കി​യി​ട്ടു മാ​സ​ങ്ങ​ളാ​യി.
എ​ന്നാ​ൽ മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്തും ക​ഐ​സ് ഇ​ബി​യും അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ന്നും മെം​ബ​ർ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ക​യും കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​രം എ​ത്ര​യും വേ​ഗം മു​റി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും മെം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.