പുത്തൻ മോടിയില്‌ കുട്ടികളെയുംകാത്ത് മം​ഗ​ലം​ഡാം ഉ​ദ്യാ​നം
Tuesday, August 11, 2020 12:21 AM IST
മം​ഗ​ലം​ഡാം: കോ​വി​ഡ് ഭീ​തി​യും മ​ഴ​ക്കാ​ല​വും ക​ഴി​ഞ്ഞാ​ൽ മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി ഉ​ല്ലാ​സ ഉ​പ​ക​ര​ണ​ങ്ങ​ൾ.
റി​സ​ർ​വോ​യ​റി​ൽ ബോ​ട്ട് ജെ​ട്ടി​ക്ക​ടു​ത്താ​ണ് അ​ന്പ​തോ​ളം നൂ​ത​ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ഡാം ​സൈ​റ്റി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് കി​ഡ്സ് പാ​ർ​ക്ക്, റോ​പ്പ് വേ, ​ബാ​ല​ൻ​സിം​ഗ് ബ്രി​ഡ്ജ്, ഏ​രോ റൈ​ഡ​ർ, ഹാ​ന്‍റ് റോ​വ​ർ, സീ​റ്റ​ഡ് ആ​ൻ​ഡ് സ്റ്റാ​ൻ​ഡിം​ഗ് ട്വി​സ്റ്റ​ർ, സ്ക്രാ​ന്പ്ള​ർ, മി​നി വേ​വ് സ്ളൈ​ഡ്, മെ​റ്റ​ൽ റോ​ള​ർ സ്ളൈ​ഡ്, വൈ​ഡ് സ്ളൈ​ഡ്, സ്ട്രൈ​യ്റ്റ് നെ​റ്റ്, ബാ​ല​ൻ സിം​ഗ് ബീം, ​റെ​യി​ൻ​ഹ​ട്ട് തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ സാ​ഹ​സി​ക ക​ളി​യു​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.
റി​സ​ർ​വോ​യ​റി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന വി​ത​ത്തി​ലാ​ണ് വെ​ള്ള​ത്തി​നോ​ട് ചേ​ർ​ന്ന് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ക്ര​മീ​ക​രി​ക്കു​ന്ന​ത്.
പ്ര​വേ​ശ​ന ക​വാ​ടം മോ​ടി​പി​ടി​പ്പി​ക്ക​ൽ, പൂ​ന്തോ​ട്ട​മൊ​രു​ക്ക​ൽ, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​ന​സ്ഥാ​പി​ക്കും. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യം വെ​ച്ച് 2018 മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ട​ക്ക് നി​ർ​ത്തി​വെ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. തു​ട​ർ​ന്ന് സ​ബ്ബ് ക​രാ​റു​ക​ൾ വ​ഴി​യാ​ണ് ഇ​പ്പോ​ൾ വ​ർ​ക്കു​ക​ൾ​ക്ക് വേ​ഗ​ത കൈ​വ​ന്ന​ത്. 4.76 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.2008 ൽ 4.62 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് 2011 ൽ ​ഉ​ദ്യാ​ന​ന​വീ​ക​ര​ണ വ​ർ​ക്കു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി​ക​ളോ ശ്ര​ദ്ധ​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാം ന​ശി​ച്ച നി​ല​യി​ലാ​യ​പ്പോ​ഴാ​ണ് വീ​ണ്ടും കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.1956 ൽ ​അ​ന്ന​ത്തെ മ​ദി​രാ​ശി സ​ർ​ക്കാ​ർ 106 ല​ക്ഷം രൂ​പ മാ​ത്രം ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഡാ​മാ​ണ് മം​ഗ​ലം​ഡാം.​
എ​ന്നാ​ൽ ഉ​ദ്യാ​ന​ന​വീ​ക​ര​ണം എ​ന്ന പേ​രി​ൽ ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​ല​ന്പു​ഴ ഡാ​മി​നെ വെ​ല്ലു​ന്ന പ്ര​കൃ​തി​ദ​ത്ത മ​നോ​ഹാ​രി​ത​യു​ള്ള ഡാ​മാ​ണ് മം​ഗ​ലം​ഡാം.​പ​ക്ഷെ, ഈ ​പ്ര​കൃ​തി സൗ​ന്ദ​ര്യം തി​രി​ച്ച​റി​ഞ്ഞു​ള്ള ന​ല്ല പ​ദ്ധ​തി​ക​ളൊ​ന്നും ഇ​വി​ടെ വ​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഒ​ന്നു​മി​ല്ലാ​ത്ത പോ​ത്തു​ണ്ടി ഡാ​മി​ൽ പോ​ലും മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന കാ​ഴ്ച​ക​ൾ നി​ല​നി​ർ​ത്താ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വ​രു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.