പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, August 11, 2020 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വ​ൻ​തോ​തി​ലു​ള്ള പ​രി​സ്ഥി​തി ന​ശീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​നം 2020 പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്തി ല​ഭി​ക്കു​ന്ന മു​ൻ​കൂ​ർ അ​നു​മ​തി കൂ​ടാ​തെ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ഈ ​ക​ര​ട് വി​ജ്ഞാ​പ​നം അ​വ​സ​രം ന​ല്കു​ന്നു. പ​രി​സ്ഥി​തി ന​ശീ​ക​ര​ണ​ത്തി​നെ​തി​രെ പ​രാ​തി​പ്പെ​ടാ​നും പ്ര​തി​ക​രി​ക്കു​വാ​നു​മു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശം ഈ ​ക​ര​ട് വി​ജ്ഞാ​പ​നം ഇ​ല്ലാ​താ​ക്കു​ന്നു.
വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും, കൃ​ഷി​നാ​ശ​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന, ക​ർ​ഷ​ക​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്താ​ൻ ത​യ്യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ, വ​ൻ​കി​ട ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി, നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളി​ൽ അ​യ​വ് വ​രു​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
അ​ഞ്ച് ഏ​ക്ക​ർ വ​രെ​യു​ള്ള ക്വോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ന​ന​ങ്ങ​ളെ പാ​രി​സ്ഥി​തി​ക അ​നു​മ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രി​യ്ക്കു​ന്നു. ഇ​രു​പ​തി​നാ​യി​രം ച​തു​ര​ശ്ര മീ​റ്റ​ർ വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പാ​രി​സ്ഥി​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ല എ​ന്ന​ത് ഒ​ന്ന​ര ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റാ​യി ക​ര​ട് വി​ജ്ഞാ​പ​നം നി​ർ​ദ്ദേ​ശി​ക്കു​ന്നു. കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ക്ലേ​ശി​ക്കു​ന്ന ഈ ​ദു​രി​ത​കാ​ല​ത്ത് അ​നാ​വ​ശ്യ​മാ​യ ഇ​ത്ത​ര​മൊ​രു ക​ര​ട് വി​ജ്ഞാ​പ​നം കൊ​ണ്ടു​വ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്.
പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ യാ​തൊ​രു നി​യ​ന്ത്ര​ണ​വും കൂ​ടാ​തെ ചൂ​ഷ​ണം ചെ​യ്യാ​ൻ വ​ൻ​കി​ട ക​ന്പ​നി​ക​ൾ​ക്ക് അ​നു​വാ​ദം ന​ല്കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കേ​ര​ളാ സ​ർ​ക്കാ​റും ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ്ണി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ മാ​ത്യൂ ക​ല്ല​ടി​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ക്ക​ട, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ബോ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജെ​യിം​സ് പാ​റ​യി​ൽ, ജോ​മി മാ​ളി​യേ​ക്ക​ൽ, സാ​നി ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.