കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ക​ർ​ഷ​ക​സ​മാ​ജം
Wednesday, August 12, 2020 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ഒ​ന്നാം​വി​ള കൊ​യ്ത്ത് തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്താ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ ക​ട​ന്ന് യ​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ എ​ത്ത​ണ​മെ​ങ്കി​ൽ ഏ​റെ പാ​ടു​പെ​ടേ​ണ്ടി​വ​രും.
ജീ​വ​ന​ക്കാ​ർ ഇ​വി​ടേ​യ്ക്ക് എ​ത്തി​യാ​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട സ്ഥി​തി​യു​മു​ണ്ട്. കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്താ​തി​രു​ന്നാ​ൽ സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ കൊ​യ്തെ​ടു​ക്കേ​ണ്ട നെ​ല്ല് വെ​ള്ള​ത്തി​ൽ​കി​ട​ന്നു ന​ശി​ക്കു​ന്ന​തി​നു പു​റ​മേ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​വു​മു​ണ്ടാ​കും. കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ലു​ള്ള കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും കേ​ടു​വ​ന്നു കി​ട​പ്പാ​ണ്. കേ​ടാ​യ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും​വേ​ഗം ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യാ​ലേ പ്ര​ശ്ന​ത്തി​നു നേ​രി​യ തോ​തി​ലെ​ങ്കി​ലും പ​രി​ഹാ​ര​മാ​കൂ. കൃ​ഷി​വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്ര​യും​വേ​ഗം കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ​ഭ​ര​ണ​സ​മി​തി യോ​ഗം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ, കെ.​പ്രേ​മ​കു​മാ​ര​ൻ, എ​സ്.​അ​തി​ര​ഥ​ൻ, ആ​ർ.​ജ​യ​പ്ര​കാ​ശ​ൻ പ്ര​സം​ഗി​ച്ചു.