കോവിഡ്: ക്ലസ്റ്റർ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
Wednesday, August 12, 2020 12:23 AM IST
പാലക്കാട്: പ​ട്ടാ​ന്പി​യി​ലെ ചി​ല മേ​ഖ​ല​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത് ശാ​സ്ത്രീ​യ സ​മീ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ക്ല​സ്റ്റ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും മ​ന്ത്രി എ.​കെ ബാ​ല​ൻ പ​റ​ഞ്ഞു.
കോ​വി​ഡ്19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​റ​വി​ട​മ​റി​യാ​ത്ത, സ​ന്പ​ർ​ക്കം വ​ഴി​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ദ്ധി​ച്ചു വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക്ല​സ്റ്റ​റാ​ക്കു​ക. പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തും.
അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടാ​ന്പി​യി​ലെ പ​രു​തൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, നെ​ല്ലാ​യ, പ​ട്ടി​ത്ത​റ, തി​ര​വേ​ഗ​പ്പു​റ, ആ​ന​ക്ക​ര, വി​ള​യൂ​ർ, ചാ​ലി​ശേ​രി, ക​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളേ എ​ന്നീ ഒ​ന്പ​തു​പ​ഞ്ചാ​യ​ത്തു​ക​ളെ ക്ല​സ്റ്റ​റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.
തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ്, നാ​ഗ​ല​ശേ​രി​യി​ലെ 14-ാം വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി നി​ല​നി​ർ​ത്തി​യി​ട്ടു​മു​ണ്ട്. നി​ല​വി​ൽ പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി, ഓ​ങ്ങ​ല്ലൂ​ർ, കൊ​പ്പം, മുതുതല ​റോ​ഡ്, തി​രു​മി​റ്റ​ക്കോ​ട്, വ​ല്ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്നു.
ക്ല​സ്റ്റ​ർ മേ​ഖ​ല​ക​ളി​ൽ ധ​ർ​ണ​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളാ​നും ന​ട​പ്പി​ലാ​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണം. ഓ​ഗ​സ്റ്റ് ആ​റു​മു​ത​ൽ ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ല്ലാ​ദി​വ​സ​വും 100-ൽ ​കൂ​ടു​ത​ലാ​ണ്.
പ​ട്ടാ​ന്പി​യി​ലെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക്ല​സ്റ്റ​റാ​ക്കി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും.
വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണ്. അ​തി​നാ​ലാ​ണ് ഒ​രു വാ​ർ​ഡു​മാ​യി ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ 49 ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ് ഉ​ള്ള​ത്.
ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റേയും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടേ​യും ഫ​ല​മാ​യും പൊ​തു​ജ​ന​ങ്ങ​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച​തി​ന്േ‍​റ​യും ഫ​ല​മാ​യാ​ണ് രോ​ഗ​വ്യാ​പ​നം ഏ​റെ കു​റ​യ്ക്കാ​നാ​യ​തും അ​യ​ൽ ജി​ല്ല​ക​ളേ​ക്കാ​ൾ രോ​ഗ​നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​തും. ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ൻ ശ്ര​മി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും.
ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ എ​ന്നി​വ രോ​ഗ​വ്യാ​പ​ന തോ​ത് കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള മാ​സ​ങ്ങ​ളാ​ണ്. അ​തി​നാ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.