എ​ട്ടു​വ​യ​സു​കാ​രി​യു​ടെ അ​ന്ന​നാ​ള​ത്തി​ൽ​ നി​ന്നും അ​ഞ്ചു​രൂ​പ​നാ​ണ​യം പു​റ​ത്തെ​ടു​ത്തു
Wednesday, August 12, 2020 12:26 AM IST
നെന്മാറ: എ​ട്ടു​വ​യ​സു​കാ​രി​യു​ടെ അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു​രൂ​പ​യു​ടെ നാ​ണ​യം അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ​യി​ല്ലാ​തെ പു​റ​ത്തെ​ടു​ത്തു. നേ​ഹ റോ​ണ്‍ എ​ന്ന എ​ട്ടു വ​യ​സു​കാ​രി​യെ​യാ​ണ് ര​ക്ഷി​ച്ച​ത്.
എ​ക്സ്റേ​യി​ലൂ​ടെ കു​ട്ടി​യു​ടെ അ​ന്ന​നാ​ള​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ കു​ടു​ങ്ങി​യ നാ​ണ​യം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​പീ​താം​ബ​ര​ൻ എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ നാ​ണ​യം പു​റ​ത്തെ​ടു​ത്തു. പീ​ഡി​യാ​ട്രി​ക് അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​നി​ഖി​ൽ ന​ന്ദ​ൻ അ​ന​സ്തേ​ഷ്യ ന​ല്കി​യ​ശേ​ഷം വാ​യി​ലൂ​ടെ ട്യൂ​ബ് ക​ട​ത്തി​യാ​ണ് നാ​ണ​യം പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി പൂ​ർ​ണ​മാ​യി സു​ഖം​പ്രാ​പി​ച്ചെ​ന്നും ഒ​രു​ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം ആ​ശു​പ​ത്രി വി​ട്ട​താ​യും ഡോ. ​പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.