വെ​ള്ളം​ക​യ​റി കൃ​ഷി ന​ശി​ച്ചു
Wednesday, August 12, 2020 12:26 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് വെ​ള്ളം​ക​യ​റി ചൂ​രി​യോ​ട് പാ​ല​ത്തി​നു​സ​മീ​പം ഒ​ന്ന​ര ഏ​ക്ക​ർ കൃ​ഷി​ന​ശി​ച്ചു. സ്ഥ​ല​ത്തെ ക​പ്പ​യും 1300 വാ​ഴ​ക​ളും ന​ശി​ച്ചു.
പ്ര​ദേ​ശ​വാ​സി എ​ലി​യാ​സ് മ​ത്താ​യി സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത​താ​ണി​ത്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഡാം​തു​റ​ന്ന​തി​നാ​ൽ കൃ​ഷി​യി​ടം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വെ​ള്ളം നി​ന്ന​തോ​ടെ വാ​ഴ​യും ക​പ്പ​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പാ​ട്ട​തു​ക ന​ല്കാ​നു​ള്ള പ​ണം​പോ​ലും കൃ​ഷി​യി​ൽ നി​ന്നു ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കൃ​ഷി ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ല്കി.

85 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു

നെന്മാറ: എ​ക്സൈ​സ് വ​കു​പ്പി​ലെ ഓ​ണ​ക്കാ​ല പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6 ന് ​നെന്മാറ പോ​ത്തു​ണ്ടി ത​ട്ടാം​പൊ​റ്റ അ​കം​പാ​ടം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ബാ​ര​ലി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ൽ 85 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു. നെന്മാ​റ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​ണ​ക്കാ​ല പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6 ന് ​ന​ട​ത്തി​യ പ​രി​ശോ​ന​യി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ജെ.​ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ സി.​ഇ.​ഒ മാ​രാ​യ കെ.​മ​ധു​സൂ​ധ​ന​ൻ, ബി.​ഷൈ​ബു, വി.​എ​സ്.​ബാ​ബു, ജെ.​ര​മേ​ഷ്, എ.​എ​സ്.​സൂ​ര​ജ്, ഡ​ബ്ല്യു. സി.​ഇ.​ഒ പ്രീ​ന എ​ന്നി​വ​ര​ടു​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.