വീട്ടിൽനിന്നും കാ​ണാ​താ​യ വ്യ​ക്തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, August 12, 2020 9:59 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ വ്യ​ക്തി​യെ വേ​ല​ന്താ​വ​ളത്തു​ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശിക്ക​ൽ രാ​മാ​ണ്ടി​യു​ള്ള ജോ​സി​ന്‍റെ മ​ക​ൻ രാ​യ​പ്പ​ൻ (62) ആണ് മരിച്ചത്. ബു​ധ​നാ​ഴ്ച്ച രാ​ത്രി കാ​ണാ​താ​യ മ​ധ്യ​വ​യ്സ​ക​നെ നാ​ട്ടു​കാ​ർ ഇ​ന്ന​ലെ കാ​ല​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ആ​ശുപ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച ശേ​ഷം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേസെ​ടുത്തു.