സീ​താ​ർ​കു​ണ്ടി​ൽ ഒ​റ്റ​യാ​ൻ സൗ​രോ​ർ​ജ വേ​ലി, തെ​ങ്ങ് ക​ട​പു​ഴ​ക്കി​യെ​റി​ഞ്ഞു
Thursday, August 13, 2020 12:18 AM IST
കൊ​ല്ല​ങ്കോ​ട്: സീ​താ​ർ​കു​ണ്ടി​ൽ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം തു​ട​രു​ന്ന​തി​നൊ​പ്പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ടി​ക്കാ​ട് ക​ള​ത്തി​ൽ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മൂ​ന്നു​തെ​ങ്ങു​ക​ളും സി​ദ്ദി​ഖി​ന്‍റെ ഒ​രു​തെ​ങ്ങും ക​ട​പു​ഴ​ക്കി​യി​ട്ടു. അ​ബ്ദു​ൾ റ​സാ​ക്കി​ന്‍റെ തോ​ട്ട​ത്തി​ലെ സൗ​രോ​ർ​ജ​വേ​ലി​ക്കു​മേ​ൽ തെ​ങ്ങു പു​ഴ​ക്കി​യി​ട്ട് ത​ക​ർ​ത്താ​ണ് തോ​ട്ട​ത്തി​ന​ക​ത്ത് ക​യ​റി​യ​ത്.
ത​ക​ർ​ത്ത തെ​ങ്ങി​ന്‍റെ ഓ​ല​തി​ന്ന​തി​നു​ശേ​ഷം പു​ല​ർ​ച്ചെ അ​ഞ്ച​ര​യ​യോ​ടെ​യാ​ണ് ഒ​റ്റ​യാ​ൻ വ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​ത്. ഒ​രാ​ഴ്ച്ച​ക്കി​ടെ വ്യാ​പാ​രി​ച​ള്ള​യി​ലെ മ​ണി​യു​ടെ ആ​റു തെ​ങ്ങ്, അ​മൃ​ത​രാ​ജി​ന്‍റെ 50-ഓ​ളം വാ​ഴ, ത​ടി​ക്കാ​ട്ടി​ൽ ഹ​നീ​ഫ​യു​ടെ അ​ഞ്ചു​തെ​ങ്ങ്, അ​ഞ്ച് ക​വു​ങ്ങ് എ​ന്നി​വ ഇ​തേ ഒ​റ്റ​യാ​ൻ ത​ക​ർ​ത്ത​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
ഇ​ത്ര​യേ​റെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത് അ​റി​യി​ച്ചി​ട്ടും വ​നം​വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.