വി.എ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Thursday, August 13, 2020 12:20 AM IST
മലന്പുഴ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ടു​ക്കാം​കു​ന്നം വ​രാ​ണി പാ​ലം പു​ന​ർനി​ർമി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെട്ട് വി.എ​സ് അ​ച്യു​താ​ന​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ വി​ജ​യ​നു ക​ത്ത് ന​ൽ​കി. വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് നാ​ലു കോ​ടി അ​റു​പ​തു ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലോ , കേ​ര​ളം പു​ന​ർ​നി​മാ​ണ പ​ദ്ധ​തി​യി​ലോ ഉ​ൾ​പ്പെ​ടു​ത്തി പാ​ലം അ​ടി​യ​ന്തി​ര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. സ്ഥ​ല​ത്തെ അ​ടി​യ​ന്തി​ര​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ജ​ന​ങ്ങ​ൾ ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്നു വി.​എ​സ്. പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള തു​ക വി.എസി​ന്‍റെ എം​എ​ൽ​എ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്നു.