ര​ജ​ത​ജൂ​ബി​ലി
Thursday, August 13, 2020 12:20 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ 15 ന് ​തു​ട​ങ്ങും. 1995 ഒ​ക്ടോ​ബ​ർ2നാ​ണ്ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്. അ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി​യാ​ണ് നി​ല​വി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.
മു​ൻ എം​എ​ൽ​എ കെ.​എ​സ്.​സ​ലീ​ഖ, വി.​ഗം​ഗാ​ധ​ര​ൻ, വെ​ള്ളി​നേ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ, ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ, കെ.​സി.​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക​ളാ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ൽ ബ്ലോ​ക്കി​നെ ന​യി​ച്ച​ത്.
നി​ല​വി​ൽ പി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ- പ്ര​സി​ഡ​ന്‍റ്, കെ.​വി​നോ​ദ് കു​മാ​ർ- സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ര​ണം ന​ട​ക്കു​ന്ന​ത്. ശ്രീ​കൃ​ഷ്ണ​പു​രം, ക​രി​ന്പു​ഴ, വെ​ള്ളി​നേ​ഴി, പൂ​ക്കോ​ട്ടു​കാ​വ്, ക​ട​ന്പ​ഴി​പ്പു​റം, കാ​രാ​കു​ർ​ശി എ​ന്നീ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്നു.
ദേ​ശീ​യ​ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള ബ​ഹു​മ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ച്ചു. 15 ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി പ​ണി​ത ഗാ​ന്ധി​ജി, ഇ​എം​എ​സ് പ്ര​തി​മ​ക​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്തു പി.​ഉ​ണ്ണി എം​എ​ൽ​എ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള 30 വി​ക​സ​ന പ​രി​പാ​ടി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ, മു​ൻ കാ​ല ജ​ന​പ്ര​തി​നി​ധി സം​ഗ​മം,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് @ 25 എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ, ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ നടക്കും.