ജോ​ലി സ്ഥി​ര​ത​യ്ക്കാ​യി റി​സോ​ഴ്സ് അ​ധ്യാ​പ​ക​രുടെ ധ​ർ​ണ
Thursday, September 17, 2020 12:24 AM IST
അ​ഗ​ളി: കേ​ര​ള സ്റ്റേ​റ്റ് റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഇ​രു​പ​തു​വ​ർ​ഷ​ങ്ങ​ളാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ ധ​ർ​ണ ന​ട​ത്തി.
അ​ഗ​ളി ബി​ആ​ർ​സി​ക്കു​മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ ​എ​സ് ടി​എ പാ​ല​ക്കാ​ട് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ടി.​ഭ​ക്ത​ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ആ​ർ​ടി​എ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി.​അ​ബ്ദു​ൾ ക​രീം, സി.​കെ. സു​പ്രി​യ, ജോ​സ്ന അ​രു​ണ്‍ എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.
റി​സോ​ഴ്സ് അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ത​സ്തി​ക, സൃ​ഷ്ടി​ക്കു​ക പി​ടി​ച്ചു​വ​ച്ച സാ​ല​റി തി​രി​കേ ന​ല്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം നി​ർ​ത്ത​ലാ​ക്കു​ക, സ്ഥി​ര​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ കേ​ന്ദ്ര​വി​ഹി​തം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.