നെൽപ്പാടങ്ങളിൽ വീണ്ടും കണ്ണീർ; മഴയിൽ കതിരുകൾ നിലംപൊത്തി
Thursday, September 17, 2020 12:24 AM IST
ആ​ല​ത്തൂ​ർ: പു​തി​യ​ങ്കം പ​ട്ട​ർ​മേ​ടി​ന് സ​മീ​പ​ത്തെ നെ​ൽ​പാ​ട​ങ്ങ​ളി​ലെ നെ​ൽ​ക​തി​രു​ക​ൾ മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് നെ​ൽ ചെ​ടി​ക​ൾ നി​ലം പ​റ്റി​യ​ത്.
ഇ​നി​യും മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തി​ൽ കി​ട​ന്ന് നെ​ല്ല് മു​ള​യ്ക്കും. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​മാ​യി വ​രു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​ർ​ക്ക് ക്വോ​റ​ന്‍റ​യ്ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ത്താ​ൽ മാ​ത്ര​മേ ഈ ​പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് അ​വ​രെ ക​ര​ക​യ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്ന​ത് .