മഹിളാ മോർച്ച മാർച്ചിൽ സംഘർഷം
Thursday, September 17, 2020 12:26 AM IST
പാ​ല​ക്കാ​ട് : സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.
നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ പി.​സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ജി​ല്ല അ​ധ്യ​ക്ഷ പി.​സ​ത്യ​ഭാ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ പ​രി​ക്കേ​റ്റു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബീ​ന​ച​ന്ദ്ര​കു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​മി​ള ശ​ശി​ധ​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ര​ഞ്ജി​മ, ജ​യ​ന്തി. കെ. ​പി, സി​നി മ​നോ​ജ്, ബി​ന്ദു.​കെ. എം, ​സു​മ മു​ര​ളി, കെ.​സു​മ​തി സു​രേ​ഷ്,സു​മ ബാ​ബു, ഷീ​ബ​ബി​നു, ജ​യ​ല​ക്ഷ്മി. കെ, ​രാ​ജ്വ​ശ്വ​രി ക​ണ്ണ​ൻ, വി​ദ്യ ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പു​രു​ഷ പോ​ലീ​സ് ത​ള്ളി​മാ​റ്റി​യ​ത് ചോ​ദ്യം ചെ​യ്ത ബി​ജെ​പി മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഉ​ണ്ണി​കൃ​ഷ്ണ​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി വ​ള​ഞ്ഞി​ട്ട് മ​ർ​ദ്ദി​ച്ച​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ.​കെ.​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രെ​യു​ൾ​പ്പെ​ടെ പോ​ലീ​സ് മർദിച്ചതായും പറഞ്ഞു.