അ​ത്തി​ക്കോ​ട് ജംഗ്ഷനിലെ സി​ഗ്ന​ൽ​ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാൻ എന്താണിത്ര മടി..‍‍?
Friday, September 18, 2020 12:26 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന അ​ത്തി​ക്കോ​ട് നാ​ലു​മൊ​ക്ക് റോ​ഡി​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ൽ മു​ന്നു റോ​ഡു​ക​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​തെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ​ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​ങ്ങ​ളും ഏ​റെ​യാ​ണ്.
നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു റോ​ഡ് മ​റി​ക​ട​ന്ന് മ​റു​വ​ശ​ത്തേ​ക്ക് എ​ത്തി​നു ദു​രി​തം ശ​ക്ത​മാ​ണ്. സ്ഥ​ല​ത്തു പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഇ​ട​പെ​ട​ൽ​മൂ​ല​മാ​ണ് മി​ക്ക​പ്പോ​ഴും വ​ൻ​അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്ന​ത്.
അ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ സ​മീ​പ​വാ​സി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ലാ​ണ് അ​ത്തി​ക്കോ​ട്ടി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​നം വ​ന്ന​ത്. എ​ന്നാ​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച് മു​ന്നു​മാ​സ​ത്തി​ന​കം ത​ന്നെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.
ഗോ​പാ​ല​പു​രം, മേ​നോ​ൻ​പാ​റ, നാ​ട്ടു​ക​ൽ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നു​മു​ള്ള പാ​ത​ക​ൾ ഒ​ന്നി​ക്കു​ന്ന​ത് അ​ത്തി​ക്കോ​ട് ജം​ഗ്ഷ​നി
ലാ​ണ്. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​നു മെ​റ്റ​ൽ ക​ട​ത്തു​ലോ​റി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തും അ​ത്തി​ക്കോ​ട് വ​ഴി​യാ​ണ്. പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ വി​നോ​ദ, തീ​ർ​ത്ഥാ​ട​ക യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി സ#്ച​രി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ത​ക​രാ​റി​ലാ​യ സി​ഗ്ന​ൽ ലെ​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.