കൊ​യ്യാ​റാ​യ നെ​ൽ​പാ​ട​ങ്ങ​ളി​ൽ കു​ഞ്ഞാ​റ്റ കി​ളി​കളെത്തി
Saturday, September 19, 2020 12:04 AM IST
വ​ട​ക്ക​ഞ്ചേ​രി:​ കോ​വി​ഡ് ആ​ശ​ങ്ക​യി​ലും കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​പാ​ട​ങ്ങ​ളി​ലെ​ല്ലാം പ​തി​വു​പോ​ലെ കു​ഞ്ഞാ​റ്റ കി​ളി​ക​ൾ നി​റ​യു​ക​യാ​ണ്. കി​ളി​ക​ളു​ടെ ഹ​രി​ത​ഭൂ​മി​യി​ൽ നെ​ല്ല​റ​ക്ക് ഇ​ന്നും സ്ഥാ​ന​മു​ണ്ട്. മ​ഞ്ഞ​ണി​യാ​റാ​യ വ​യ​ലേ​ല​ക​ൾ​ക്കു ചു​റ്റു​മു​ള്ള ക​രി​ന്പ​ന​ക​ളി​ലും തെ​ങ്ങു​ക​ളി​ലും ഈ ​കു​ഞ്ഞ​ൻ പ​ക്ഷി​യു​ടെ ക​ര​വി​രു​തി​ന്‍റെ അ​തി മ​നോ​ഹ​ര കാ​ഴ്ച​ക​ൾ കാ​ണാം.

ക​രി​ന്പ​ന പ​ട്ട​ക​ളി​ലും തെ​ങ്ങോ​ല​ക​ളി​ലും ഇ​വ നി​ർ​മ്മി​ക്കു​ന്ന കൂ​ടു​ക​ൾ​ക്ക് അ​ത്ര​യേ​റെ ഭം​ഗി​യു​ണ്ട്.​നെ​ല്ലോ​ല ഉ​ൾ​പ്പെ​ടെ വി​വി​ധ നാ​രു​ക​ൾ കൊ​ണ്ടാ​ണ് മ​നു​ഷ്യ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന കൂ​ടു​ക​ൾ ഒ​രു​ക്കു​ന്ന​ത്. ചെ​റു​കൊ​ക്കു​ക​ളി​ൽ നാ​രു​ക​ൾ കൊ​ത്തി കൊ​ണ്ട് വ​ന്ന് ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ് കൂ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. ഓ​രോ ചെ​റു​നാ​രു​ക​ളും തു​ണി നെ​യ്തെ​ടു​ക്കു​ന്ന മ​ട്ടി​ൽ അ​ടു​പ്പി​ച്ച് വെ​ച്ച് അ​ഴ​ക് കൂ​ട്ടും. ര​ണ്ടും മൂ​ന്നും ത​ട്ടു​ക​ളു​ള്ള കൂ​ടു​ക​ളു​മു​ണ്ട്.​കൂ​ട് നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ കു​ഞ്ഞാ​റ്റ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ട് പ​ണി​യു​ക​യെ​ന്നാ​ണ് പ​ക്ഷി നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​ക്ക​ക​ളോ മ​റ്റു ശ​ത്രു പ​ക്ഷി​ക​ളോ കൂ​ട്ടി​ൽ ക​യ​റി ശ​ല്യം ചെ​യ്യാ​തി​രി​ക്കാ​ൻ വ്യാ​സം കു​റ​ഞ്ഞ വാ​ലു​പോ​ലു​ള്ള കൂ​ടു​ക​ളും നി​ർ​മ്മി​ക്കും. കൂ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന പ​ട്ട​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും ക​രു​ത​ലു​ണ്ട്.

പ​ഴു​ത്ത പ​ട്ട​ക​ൾ ഒ​ഴി​വാ​ക്കി പ​ച്ച പ​ട്ട​ക​ളി​ൽ മാ​ത്ര​മെ കൂ​ടു​കെ​ട്ടു.​കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള പ​ട്ട​ക​ളാ​ണ് കൂ​ടു​ണ്ടാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ​യു​ള്ള ഇ​ളം വെ​യി​ലും ചൂ​ട് കൂ​ടി​യ പ​ടി​ഞ്ഞാ​റ​ൻ പോ​ക്കു​വെ​യി​ലും ഒ​ഴി​വാ​ക്കാ​നാ​കും ഇ​ത്.

ഒ​രു പ​ക്ഷെ, മ​നു​ഷ്യ​ന് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​ത്ഭു​ത കാ​ഴ്ച ത​ന്നെ​യാ​ണ് ഈ ​കി​ളി​ക​ളു​ടെ കൂ​ട് നി​ർ​മ്മാ​ണ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. ബു​ദ്ധി​മാ​നെ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന മ​നു​ഷ്യ​നേ​ക്കാ​ൾ എ​ത്ര​യേ​റെ ബു​ദ്ധി​പ​ര​മാ​യാ​ണ് ഇ​വ താ​ൽ​ക്കാ​ലി​ക വാ​സ​ത്തി​നു പോ​ലും ഒ​രു​ക്കം ന​ട​ത്തു​ന്ന​ത്.

കൂ​ടു നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ പി​ന്നെ ക​ല​പി​ല കൂ​ട്ടി വാ​നി​ൽ തു​ന്പി​ക​ൾ പാ​റി പ​റ​ക്കും മ​ട്ടി​ൽ കു​ഞ്ഞാ​റ്റ​ക​ൾ കൂ​ട്ട​മാ​യി നെ​ൽ​പാ​ട​ത്ത് ആ​ർ​ത്തു​ല്ല​സി​ക്കും. വി​സ്തൃ​ത​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ തീ​രാ​ത്ത തീ​റ്റ കു​ഞ്ഞാ​റ്റ​ക​ളെ ആ​ഹ്ളാ​ദ​ത്തി​ന്‍റെ മേ​ലാ​പ്പി​ലെ​ത്തി​ക്കും.

ചി​ങ്ങം, ക​ന്നി​മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വ എ​ല്ലാ​വ​ർ​ഷ​വും തീ​റ്റ തേ​ടി എ​ത്തു​ന്ന​ത്. അ​ന്യ​മാ​കു​ന്ന കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ ഓ​ർ​മ പു​തു​ക്ക​ൽ കൂ​ടി​യാ​ണ് ഓ​ണം സീ​സ​ണി​ലെ​ത്തു​ന്ന കു​ഞ്ഞാ​റ്റ കി​ളി​ക​ൾ. ഇ​ക്കു​റി പ​ക്ഷി​കൂ​ട്ട​ങ്ങ​ൾ കു​റ​വാ​ണെ​ന്ന് പ​റ​യു​ന്നു. കൊ​യ്ത്ത് സീ​സ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ ഇ​വ മ​റ്റൊ​രു ദേ​ശ​ത്തേ​ക്ക് ചേ​ക്കേ​റും. കൂ​ടു​വി​ട്ടു പോ​കു​ന്പോ​ൾ ഓ​രോ കൂ​ട്ടി​നു​ള്ളി​ൽ നി​ന്നും നാ​ലോ അ​ഞ്ചോ കു​ഞ്ഞു​കു​ഞ്ഞാ​റ്റ​ക​ളും വാ​നി​ൽ പ​റ​ന്നു​യ​രും.