ത​ച്ച​ന്പാ​റ​യി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ
Saturday, September 19, 2020 11:50 PM IST
കാഞ്ഞിരപ്പുഴ: കോ​വി​ഡ് കാ​ല​ത്ത് ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​യ​തോ​ടെ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നു ത​യാ​റാ​യി അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ഇ​രു​പ​ത്ത​ഞ്ചോ​ളം യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ത​ച്ച​ന്പാ​റ പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വാ​ക്കോ​ട​ൻ മ​ല​യു​ടെ താ​ഴ് വാ​ര​ത്ത് അ​ഞ്ചേ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ലാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വി​വി​ധ കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ കൃ​ഷി​ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ഓ​രോ കു​ടും​ബ​ത്തി​നും വ​രു​മാ​ന​വും നാ​ടി​ന് നേ​ട്ട​വും ല​ക്ഷ്യ​മി​ട്ടു​ള്ള തൊ​ഴി​ൽ​ദാ​ന​പ​ദ്ധ​തി​ക്ക് എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മാ​യ​ത്. വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ വി​ഷ​ര​ഹി​ത​മാ​യി വി​ള​യി​ക്കാ​ൻ മ​ണ്ണൊ​രു​ക്കു​ക​യാ​ണ് ഇ​വ​ർ ആ​ദ്യം ചെ​യ്യു​ന്ന​ത്. പ​ഠ​ന​ത്തി​നി​ട​യ്ക്ക് കൃ​ഷി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​തെ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന കാ​ർ​ഷി​ക പാ​ര​ന്പ​ര്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്പോ​ൾ കൂ​ടു​ത​ൽ ആ​വേ​ശ​വും അ​ഭി​മാ​ന​വും തോ​ന്നു​ന്ന​താ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു. കൃ​ഷി​ക്കാ​യി മ​ണ്ണൊ​രു​ക്കു​ന്ന​തി​ലൂ​ടെ പു​തി​യ പാ​ഠ​ങ്ങ​ൾ ര​ചി​ക്കു​ക​യാ​ണ് ഈ ​കു​ട്ടി​ക​ൾ. സാ​ധാ​ര​ണ​യാ​യി സ്ത്രീ​ക​ളാ​ണ് തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടാ​റു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ൽ മ​റ്റ് തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രും പ​ഠി​പ്പു​ള്ള​വ​രും കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ർ​ഡ് മെം​ബ​ർ ജോ​ർ​ജ് ത​ച്ച​ന്പാ​റ, എ​ഡി​എ​സ് സ​ര​സ്വ​തി, ജ​യ​ശ്രീ എ​ന്നി​വ​രാ​ണ് ത​രി​ശു​നി​ല​ത്തി​ലെ കൃ​ഷി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.