ചുളളിയാര്‌ ഡാം പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി
Monday, September 21, 2020 1:23 AM IST
കൊ​ല്ല​ങ്കോ​ട് : ചു​ള്ളി​യാ​ർ ഡാം, ​പ​ല​ക​പ്പാ​ണ്ടി നീ​രൊ​ഴു​ക്ക്, മീ​ങ്ക​ര ചു​ള്ളി​യാ​ർ ലി​ങ്ക് ക​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സ​ന്ദ​ർ​ശ​നം.
ചു​ള്ളി​യാ​ർ ഡാം ​ആ​വ​ശ്യ​മാ​യ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നും, പ​ല​ക​പ്പാ​ണ്ടി അ​ക്വ​ഡേ​റ്റ​റി​ന്‍റെ ഉ​യ​രം വ​ർ​ദ്ധി​പ്പി​ച്ച് പ​ര​മാ​വ​ധി വെ​ള്ളം ചു​ള്ളി​യാ​റി​ൽ എ​ത്തി​ക്കു​ന്ന​തി​നും, ക​ന്പാ​ല​ത്ത​റ​യി​ൽ നി​ന്നും മീ​ങ്ക​ര ഡാ​മി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. ചു​ള്ളി​യാ​ർ ഡാ​മി​ന്‍റെ മ​ണ്ണെ​ടു​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ കാ​ർ​ഷി​ക​വും കു​ടി​വെ​ള്ള പ്ര​ശ്ന പ​രി​ഹാ​ര പ​ദ്ധ​തി​യാ​യ സീ​താ​ർ​കു​ണ്ട് ഡൈ​വേ​ർ​ഷ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ന​ല്ല രീ​തി​യി​ലും വേ​ഗ​ത്തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും കെ.​ബാ​ബു എം​എ​ൽ​എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു .
ജ​ല​വി​ഭ​വ കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ അ​ണ​ക്കെ​ട്ടു സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.