ഏതു നിമിഷവും തകരാം പതിനഞ്ചോളം ദ​ശ​ല​ക്ഷം പ​ദ്ധ​തി​ വീടുകൾ
Monday, September 21, 2020 1:25 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ദ​ശ​ല​ക്ഷം പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യാ​ണെ​ങ്കി​ലും മ​ഴ​പെ​യ്താ​ൽ വെ​ള്ളം ചോ​രാ​തി​രി​ക്കാ​ൻ ഓ​ടു​മേ​ഞ്ഞ നി​ല​യി​ലാ​ണ് വീ​ടു​ക​ൾ.

ചു​വ​രു​ക​ൾ പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ഓ​ല​യും പ​ഴ​യസാ​രി​യും​കൊ​ണ്ട് മ​റ​ച്ചി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. രാ​ജീ​വ് ദ​ശ​ല​ക്ഷം ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡ് പൂ​ള​ക്കാ​ട്ടി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളി​ലാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​വ​ർ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു​തു​ണ്ട് ഭൂ​മി പോ​ലും ഇ​വ​ർ​ക്കി​ല്ല.

പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ മു​ത​ൽ 70 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ വ​രെ താ​മ​സി​ക്കു​ന്ന ഈ ​വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര പ​ല​ത​വ​ണ ഇ​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്. ചി​ല വീ​ടു​ക​ൾ ത​ക​ർ​ന്നു​വീ​ണ​തോ​ടെ ആ ​സ്ഥ​ല​ത്ത് ഓ​ല​പ്പു​ര​കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്.സ്ഥ​ല​ത്തി​ന്‍റെ​യും വീ​ടി​ന്‍റെ​യും പ​ട്ട​യം ല​ഭി​ക്കാ​ൻ ഇ​വ​ർ ക​യ​റി​യി​റ​ങ്ങാ​ത്ത സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ല്ല.

പ​ട്ട​യം ല​ഭി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന രേ​ഖ​ക​ളെ​ല്ലാം ന​ല്കി​യി​ട്ടും മു​ട​ന്ത​ൻ​ന്യാ​യം പ​റ​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ്ര​തേ. 2014-ൽ ​ഈ വീ​ടു​ക​ൾ ഉ​ൾ​പ്പെ​ട്ട 2.69 ഏ​ക്ക​ർ മി​ച്ച​ഭൂ​മി യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സീ​റോ​ലാ​ൻ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 24 പേ​ർ​ക്കാ​യി വീ​തി​ച്ചു​ന​ല്കു​ക​യും ഇ​തി​ൽ ര​ണ്ടു​കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വി​ധ ഭ​വ​ന​പ​ദ്ധ​തി​ക​ൾ പ്ര​കാ​രം വീ​ടു​ക​ൾ ന​ല്കി​യി​രു​ന്നു.
സ്ഥ​ലം ല​ഭി​ക്കാ​നാ​യി ഈ ​പ​ദ്ധ​തി​യി​ലും അ​പേ​ക്ഷ ന​ല്കി​യി​ട്ടും ഈ ​പ​തി​ന​ഞ്ചു കു​ടും​ബ​ങ്ങ​ളെ പ​രി​ഗ​ണി​ച്ചി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് പ​തി​ച്ചു ന​ല്കി​യ സ്ഥ​ല​വും പ​ണി​ത വീ​ടു​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം ഇ​പ്പോ​ഴാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ട​യം ല​ഭി​ക്കാ​നു​ള​ള ന​ട​പ​ടി ഉ​ട​നേ സ്വീ​ക​രി​ക്കു​മെ​ന്നും സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ​ക്കൊ​പ്പം സ്ഥ​ലം ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ​ക്ക് പ​തി​ച്ചു ന​ല്കു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്ന ഭ​വ​ന​ബോ​ർ​ഡി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ടാ​യി​ട്ടും സ്ഥ​ല​ത്തി​ന് പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ല്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

ലാ​ൻ​ഡ് ബോ​ർ​ഡി​ൽ​നി​ന്നും പു​റ​ന്പോ​ക്ക് ഭൂ​മി​യാ​യി അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ​ട്ട​യം ന​ല്കാ​നാ​കൂ​വെ​ന്നും ഇ​തി​നു​ള്ള ക​ത്ത് ഉ​ട​നേ അ​യ​യ്ക്കു​മെ​ന്നും ത​ഹ​സീ​ൽ​ദാ​ർ അ​മൃ​ത​വ​ല്ലി പ​റ​ഞ്ഞു.