അ​ട്ട​പ്പാ​ടി​യി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, September 21, 2020 1:27 AM IST
അഗളി: അ​ട്ട​പ്പാ​ടി​യി​ൽ ഫ​സ്റ്റ് ലൈൻ ട്രീ​റ്റ് മെ​ന്‍റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ഗ​ളി പ​ട്ടി​മാ​ളം എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രൈ​ബ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഫ​സ്റ്റ് ലൈ​ൻ ട്രീ​ന്‍റ്മെ​ന്‍റ് സെ​ന്‍റ​ർ അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 കി​ട​ക്ക​ക​ളാ​ണ് എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ സ​ജ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം നാ​ല് ഡോ​ക്ട​ർ​മാ​ർ, 14 സ്റ്റാ​ഫ് ന​ഴ്സ്, നാ​ല് ക്ലീ​നി​ങ്ങ് സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ സേ​വ​നം സെ​ന്‍റ​റി​ൽ ഉ​ണ്ടാ​കും.

രോ​ഗി​ക​ൾ​ക്ക് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ക്കും. ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ൾ, മ​റ്റ് അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളും കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നലെ മൂ​ന്ന് രോ​ഗി​ക​ളെ​യാ​ണ് എ​ഫ് എ​ൽ.​ടി.​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് .