പ​യ്യ​നെ​ടം റോ​ഡി​ൽ ബി​ജെ​പി​യു​ടെ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം
Tuesday, September 22, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ​കു​മ​രം​പു​ത്തൂ​ർ പ​യ്യ​നെ​ടം റോ​ഡി​ൻ​റെ ശോ​ച​നീ​യാ​വ​സ്ഥ​ക്കെ​തി​രെ ബി​ജെ​പി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​യ​ന പ്ര​ദ​ക്ഷി​ണ​സ​മ​രം ന​ട​ത്തി. റോ​ഡി​ന്‍റെ​യും അ​ഴു​ക്കു​ചാ​ലി​ന്‍റെ​യും നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ച്ച് ഉ​ട​ന​ടി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ജ​ന​ങ്ങ​ളെ ഈ ​ദു​രി​ത​ക്ക​യ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.​ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.