മോ​ഷ്ടാ​വ് തിരിച്ചെ​ത്തി​ച്ച തു​ക ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ല്കി
Tuesday, September 22, 2020 12:23 AM IST
അ​ല​ന​ല്ലൂ​ർ: ദ​യ​വു​ചെ​യ്തു പൊ​രു​ത്ത​പ്പെ​ട്ട് ത​ര​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു മോ​ഷ്ടാ​വ് തി​രി​കേ ന​ല്കി​യ പ​ണം സ്വ​ന്തം ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കാ​തെ ക​ട​യു​ട​മ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​യാ​ൾ​ക്കു ന​ല്കാ​നാ​യി ഉ​മ്മ​ർ മാ​റ്റി​വ​ച്ചു.
സാ​ഹ​ച​ര്യം​കൊ​ണ്ടു മോ​ഷ്ടാ​വാ​യ അ​നി​യ​ൻ തെ​റ്റു മ​ന​സി​ലാ​ക്കി പ്രാ​യ​ശ്ചി​ത്തം ചെ​യ്ത​തി​ൽ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണ് ഉ​മ്മ​ർ. ആ ​മ​ന​സ്‌​സ് മ​റ്റു​ള്ള​വ​ർ​ക്കും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ത്ഥ​ന​യാ​ണ് വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി കൂ​ത്തു​പ​റ​ന്പ് വീ​ട്ടി​ൽ ഉ​മ്മ​റി(46) നു​ള്ള​ത്. ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ഉ​മ്മ​ർ കു​ള​പ്പ​റ​ന്പി​ൽ ഫാ​മി​ലി സ്റ്റോ​ർ ക​ട തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഓ​ടു​പൊ​ളി​ച്ചു ക​ള്ള​ൻ കൊ​ണ്ടു​പോ​യ​തു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​യ​തി​നാ​ൽ വ​ലി​യ കാ​ര്യ​മാ​യി ക​ണ്ടി​ല്ല. നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ളു​ടെ തു​ക തി​രി​കേ​യെ​ത്തി​ച്ച് ക​ള്ള​ൻ ഉ​മ്മ​റി​നോ​ടു മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്.