വീണിതല്ലോ കിടക്കുന്നു...എല്ലാംഎല്ലാം
Tuesday, September 22, 2020 12:23 AM IST
നെന്മാ​റ: മ​ഴ ക​ന​ത്ത​തോ​ടെ ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നെന്മാറ, അ​യി​ലൂ​ർ മേ​ഖ​ല​യി​ലെ ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലു​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ വി​ള മു​ള​ച്ചു​പൊ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ തോ​ത് കൂ​ടി​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ലാ​യി. ക​ള​ക​ൾ പ​റി​ച്ചു മാ​റ്റി​യും, വ​ള​പ്ര​യോ​ഗം ചെ​യ്തും ചാ​ഴി ശ​ല്യ​ത്തി​നു സ്പ്രേ ​ചെ​യ്തും ന​ല്ലൊ​രു തു​ക ചെ​ല​വാ​ക്കി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​രാ​ണ് വെ​ട്ടി​ലാ​യ​ത്.
കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​രു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തും ചെ​ളി​യി​ൽ വീ​ണ​തു​മാ​യ വി​ള മു​ള​ച്ചു​തു​ട​ങ്ങി​യ​തോ​ടെ എ​ന്തു ചെ​യ്യ​മെ​ന്നാ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ ക​ന​ത്ത​തോ​ടെ നെ​ല്ലി​യാ​ന്പ​തി മ​ല​ക​ളി​ലെ നീ​രൊ​ഴു​ക്കു കൂ​ടി​യ​തും പോ​ത്തു​ണ്ടി ഡാം ​മൂ​ന്നു ഷ​ട്ട​റു​ക​ൾ 25 സെ​ന്‍റീ​മീ​റ്റ​റോ​ളം ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നി​രു​ന്നു. പു​ഴ​യി​ലെ വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു ഒ​ഴു​കി​യെ​ത്തു​ന്ന സ്ഥി​തി​യും ഇ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ട്.