വിളവെടുപ്പിന് പാകമായി: കൂ​ർ​ക്ക ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ
Thursday, September 24, 2020 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​വും കാ​ലം തെ​റ്റി​യെ​ത്തു​ന്ന മ​ഴ​യും പ്ര​തി​സ​ന്ധി​യാ​യി മു​ന്നി​ലു​ണ്ടെ​ങ്കി​ലും കൂ​ർ​ക്ക ക​ർ​ഷ​ക​ർ പ്ര​തീക്ഷ​യി​ലാ​ണ്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി കൂ​ർ​ക്ക പാ​ട​ങ്ങ​ളി​ൽ പൂ​നി​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൂ​ർ​ക്ക​കൃ​ഷി ന​ട​ക്കു​ന്ന പു​തു​ക്കോ​ട്, ക​ണ​ക്ക​ന്നൂ​ർ, മ​ണ​പ്പാ​ടം, പാ​ടൂ​ർ, തെ​ന്നി​ലാ​പു​രം, പ​ത്ത​നാ​പു​രം പ്ര​ദേ​ശ​ത്തെ​ല്ലാം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ വി​ള​വെ​ടു​പ്പു തു​ട​ങ്ങി. കി​ലോ​യ്ക്ക് 80 രൂ​പ​യാ​ണ് ഇ​പ്പോ​ൾ കൂ​ർ​ക്ക​യു​ടെ ചി​ല്ല​റ വി​ല്പ​ന​വി​ല.

വി​ള​വെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ലെ വി​ല തു​ട​രാ​നി​ട​യി​ല്ലെ​ങ്കി​ലും ഇ​ക്കു​റി ഭേ​ദ​പ്പെ​ട്ട വി​ല​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ കൂ​ർ​ക്ക​പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ല്ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. എ​ന്നാ​ൽ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​ക്കു​ന്നു. മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ കൂ​ർ​ക്ക കേ​ടാ​കും. കൂ​ർ​ക്ക​പാ​ട​ങ്ങ​ൾ പൂ​ത്ത് നി​ല്ക്കു​ന്ന​ത് കാ​ണാ​നും ഭം​ഗി​യേ​റെ​യാ​ണ്.

വെ​ള്ളം പെ​ട്ടെ​ന്ന് വാ​ർ​ന്നു​പോ​കു​ന്ന ച​ര​ൽ കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണ് കൂ​ർ​ക്ക​കൃ​ഷി​ക്ക് അ​നു​യോ​ജ്യം. ഇ​ഞ്ചി, ക​പ്പ, മ​ധു​ര കി​ഴ​ങ്ങ് തു​ട​ങ്ങി കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്കെ​ല്ലാം ഇ​പ്പോ​ഴ​ത്തെ മ​ഴ ദോ​ഷം ചെ​യ്യും. എ​ന്നാ​ൽ തോ​ട്ട​ങ്ങ​ൾ​ക്ക് മ​ഴ ഗു​ണ​ക​ര​മാ​ണെ​ന്ന് പ​റ​യു​ന്നു. ടാ​പ്പിം​ഗി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ള​ക​ൾ​ക്ക് വേ​ന​ലി​ന് അ​തി​ജീ​വി​ക്കാ​ൻ മ​ഴ സ​ഹാ​യ​ക​മാ​കും.