കൊ​ടു​വാ​യൂ​രി​ൽ പ​ന്ത്ര​ണ്ടും പു​തു​ന​ഗ​ര​ത്ത് പ​തി​മൂ​ന്നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, September 24, 2020 12:43 AM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​രി​ൽ ഇ​ന്ന​ലെ പ​ന്ത്ര​ണ്ടും പു​തു​ന​ഗ​ര​ത്ത് പ​തി​മൂ​ന്നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 190 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 25 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ടു​വാ​യൂ​രി​ൽ 139 പേ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ത്. ഇ​തി​ൽ ര​ണ്ടു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്ല​സ്റ്റ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ സ്ഥ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം 29 വ​രെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പു​തു​ന​ഗ​ര​ത്ത് 51 പേ​ർ​ക്ക് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 13 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട്.