നെ​ല്ലു​സം​ഭ​ര​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ: ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Thursday, September 24, 2020 12:45 AM IST
ചി​റ്റൂ​ർ: കൊ​യ്ത്തു​തു​ട​ങ്ങി ദി​വ​സ​ങ്ങ​ളാ​യി​ട്ടും നെ​ല്ല് സം​ഭ​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​തെ നെ​ൽ​ക​ർ​ഷ​ക​രെ ത​ക​ർ​ക്കു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​സി.​പ്രീ​ത് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​യ്ത നെ​ല്ല് അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഉ​ണ​ക്കു​വാ​നോ സൂ​ക്ഷി​ച്ചു​വ​യ്ക്കു​വാ​നോ​പോ​ലും ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ന​ട്ടം​തി​രി​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​പോ​ലും സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​വാ​ൻ മി​ല്ലു​ക​ളേ​യോ ഏ​ജ​ന്‍റു​മാ​രേ​യോ നി​യോ​ഗി​ച്ചി​ട്ടി​ല്ല. സം​ഭ​ര​ണ​ത്തി​ന് ക​ർ​ഷ​ക​ർ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഇ​ത് തി​ക​ഞ്ഞ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​മൂ​ലം ക​ർ​ഷ​ക​ർ വീ​ടു​ക​ളി​ൽ മു​ഴു​വ​ൻ നെ​ല്ല് സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടും സ്ഥ​ലം തി​ക​യാ​തെ​യു​ള്ള അ​വ​സ്ഥ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്തം​വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​വാ​ൻ​പോ​ലും ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. മ​ഴ​യ​ത്ത് നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ​തു​മൂ​ലം കൊ​യ്തെ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്നു.

കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കൃ​ഷി സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തു കാ​ര​ണം യ​ന്ത്രം ഇ​റ​ക്കു​വാ​ൻ പ​റ്റാ​തെ​യും ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​യ്ത്തു ന​ട​ത്തി​വ​രു​ന്നു. എ​ന്നാ​ൽ കൊ​റോ​ണ​മൂ​ലം ആ​ളു​ക​ളെ ല​ഭ്യ​മ​ല്ല​തെ​യും വ​രു​ന്നു​ണ്ട്. നെ​ല്ല് സം​ഭ​രി​ക്കു​വാ​ൻ ഓ​രോ സീ​സ​ണി​ലും മി​ല്ലു​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നു​പ​ക​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യോ​ഗി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മു​ണ്ടാ​ക​ണം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ നി​ശ്ച​യി​ച്ച മി​ല്ലു​ക​ളു​ടെ കാ​ലാ​വ​ധി ഇ​ത്ത​വ​ണ​കൂ​ടി നീ​ട്ടി​ന​ല്കി അ​ടി​യ​ന്തി​ര​മാ​യി നെ​ല്ല് സം​ഭ​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​സി.​പ്രീ​ത് ആ​വ​ശ്യ​പ്പെ​ട്ടു.