കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ്കൂ​ൾ തു​റ​ക്ക​ൽ നീ​ളു​ന്ന​തോ​ടെ പ​രി​സ​രം കാ​ടു​മൂ​ടു​ന്നു
Thursday, September 24, 2020 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്ക​ൽ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ കാ​ടു​മൂ​ടു​ന്നു. ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും കു​ട്ടി​ക​ളാ​ൽ ശ​ബ്ദ​മു​ഖ​രി​ത​മാ​കേ​ണ്ട മാ​സ​ങ്ങ​ൾ. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ ശോ​ക​മൂ​ക​മാ​ണ്.
അ​ത്യാ​വ​ശ്യം ഏ​താ​നും ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും മാ​ത്ര​മാ​ണ് സ്കൂ​ളി​ൽ വ​ന്നു​പോ​കു​ന്ന​ത്. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​ട​യ്ക്ക് കു​ട്ടി​ക​ൾ വ​രു​ന്ന​തൊ​ഴി​ച്ചാ​ൽ സ്കൂ​ൾ മു​റ്റ​ങ്ങ​ളി​ലെ​വി​ടേ​യും കു​ട്ടി കൂ​ട്ട​ങ്ങ​ളി​ല്ല.

ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ അ​ട​ച്ച പ​ല ക്ലാ​സ് മു​റി​ക​ളും അ​തേ​പ​ടി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ചി​ല സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഏ​താ​നും പൊ​തു​പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​തി​നാ​ൽ കു​റ​ച്ച് ക്ലാ​സ് മു​റി​ക​ൾ തു​റ​ന്നു വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​ട​ക്കി​ടെ പൊ​ടി​ത​ട്ടി​യും സ്റ്റാ​ർ​ട്ടാ​ക്കി​യും കേ​ടു​വ​രാ​തെ നോ​ക്കു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്ന നൂ​റു​ക്ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഷെ​ഡു​ക​ളി​ൽ കി​ട​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ കൂ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളോ യാ​ത്ര​ക​ളോ ഇ​ല്ലാ​താ​യ​ത് വാ​ട​ക​ക്ക് ഓ​ടി​യി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സ്ഥി​തി​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.

ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും വ​രു​മാ​ന​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ച്ച​വ​ട​ങ്ങ​ളെ​ല്ലാം നി​ല​ച്ചു. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളും അ​സ്വ​സ്ഥ​രാ​ണ്. വ​ലി​യ​വ​ർ ഇ​ട​യ്ക്ക് എ​വി​ടേ​യ്ക്കെ​ങ്കി​ലും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്നു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ൾ ഇ​ത്ര​യും മാ​സ​ങ്ങ​ൾ വീ​ടു​ക​ളി​ലൊ​തു​ങ്ങു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ര്യ​മാ​ണ് ഏ​റെ ക​ഷ്ടം. കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ൽ​നി​ന്നും കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രേ​യും വി​ല​ക്കി​യ​തി​നാ​ൽ പു​റം​ലോ​കം കാ​ണാ​നും വ​ഴി​യി​ല്ലാ​താ​യി.