ക​ണി​ച്ചി​പ​രു​ത മ​ല​യോ​രക്കാർക്കു പെർഫെക്ട് ശുദ്ധവായു..!
Friday, September 25, 2020 12:59 AM IST
ഫ്രാൻസിസ് തയ്യൂർ

വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ​രു​ത മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ആ​ശ്വ​സി​ക്കാം. കോ​വി​ഡി​ന്‍റെ ആ​ക്ര​മ​ണം കു​റ​യും. ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ൻ ഇ​വി​ട​ങ്ങ​ളി​ൽ സു​ല​ഭ​മാ​ണെ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം.

ആ​ന ഉ​ൾ​പ്പെ​ടെ കാ​ട്ടു​മൃ​ഗ​ശ​ല്യം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഓ​ക്സി​ജ​ൻ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ സ്ഥ​ല​വി​ല​യും ഇ​വി​ടെ കൂ​ടാ​നി​ട​യു​ണ്ട്.

വ​ൻ​മ​ല​ക​ളും പ​ച്ച​കാ​ടു​ക​ളും ചു​റ്റ​പ്പെ​ട്ട ക​ണി​ച്ചി​പ​രു​ത, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന തോ​തി​ലു​ണ്ട്.

സ്വ​കാ​ര്യ സം​ര​ഭ​ക​ത്വ​ത്തി​ൽ ക​ണി​ച്ചി​പ​രു​ത​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

വാ​യു​വി​ൽ സാ​ധാ​ര​ണ ഓ​ക്സി​ജ​ന്‍റെ അ​ള​വ് 21 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ ക​ണി​ച്ചി​പ​രു​ത​പ്പോ​ലെ​യു​ള്ള പ്ര​ത്യേ​ക അ​നു​ഗ്ര​ഹീ​ത ഭൂ​പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്ന് ഇ​വി​ടെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ സി.​മാ​ത്യു പ​റ​യു​ന്നു. ഓ​ക്സി​ജ​ന്‍റെ അ​ള​വ് വ​ള​രെ കൂ​ടി​യാ​ൽ തീ​പി​ടു​ത്ത സാ​ധ്യ​ത കൂ​ട്ടും. വേ​ന​ലി​ൽ കാ​ടി​നു​ള്ളി​ൽ തീ​പ​ട​രാ​നും ഓ​ക്സി​ജ​ന്‍റെ അ​മി​ത അ​ള​വ് കാ​ര​ണ​മാ​കാ​റു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ 33 ശ​ത​മാ​നം വ​രെ വാ​യു​വി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വു​ണ്ട്.

ഫാ​ക്ട​റി​ക​ളും വാ​ഹ​ന​ത്തി​ര​ക്കും ഏ​റെ​യു​ള്ള സ്ഥ​ല​ത്ത് ചി​ല സ​മ​യ​ങ്ങ​ളി​ൽ മൂ​ന്ന് ശ​ത​മാ​നം മാ​ത്ര​മാ​യി ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന ഗു​രു​ത​ര സ്ഥി​തി ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു.

ഓ​ക്സി​ജ​ന്‍റ് അ​ള​വ് കു​റ​വു​ള്ള സ്ഥ​ല​ത്തു കൂ​ടി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ത​ന്നെ ചി​ല​രി​ൽ ഇ​തി​ന്‍റെ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​കും.

എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ ലോ​ക്ക്ഡൗ​ണി​ൽ വാ​ഹ​നം കു​റ​ഞ്ഞും ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​വു​ക​യും ചെ​യ്ത​പ്പോ​ൾ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കൂ​ടി വ​ന്ന സ്ഥി​തി പ​ല ന​ഗ​ര​ങ്ങ​ളി​ലു​മു​ണ്ടാ​യി.

ക​ണി​ച്ചി​പ​രു​ത​യി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ഇ​തു​വ​രെ 13 ശ​ത​മാ​ന​ത്തി​ൽ കു​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടി​ല്ല.
ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന പീ​ച്ചി വ​നാ​തി​ർ​ത്തി​ക​ളും മു​ട്ടി​നി​ല്ക്കു​ന്ന മ​ല​ക​ളും പ​ച്ച​പ്പി​ന്‍റെ ഹ​രി​ത​ഭൂ​മി​ക​യു​മാ​ണ് ഈ ​മ​ല​യോ​ര​ത്തെ അ​നു​ഗ്ര​ഹീ​ത മാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ ഏ​ക ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ചി​ക്കോ​ട്, വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ വ​ന്ന​പ്പോ​ൾ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞു് ചൂ​ട് കൂ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യ​താ​യി പീ​റ്റ​ർ മാ​ത്യു പ​റ​ഞ്ഞു.
ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ കോ​ടി​ക​ളു​ടെ മൂ​ല​ധ​ന​ത്തി​നൊ​പ്പം പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വി​ദ​ഗ്ദ്ധ​രും റി​സ്ക് ഏ​റ്റെ​ടു​ക്കാ​നു​ള്ള മ​ന ധൈ​ര്യ​വും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പീ​റ്റ​ർ പ​റ​യു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന് വി​ല കൂ​ടു​ന്ന​തും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പൂ​ർ​ണ്ണ​മാ​യും ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പീ​റ്റ​ർ പ​ങ്കു വെ​ക്കു​ന്ന​ത്. കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കാ​ര്യ​ക്ഷ​മ​ത​യു​ണ്ടെ​ങ്കി​ൽ ക്ഷാ​മ​മോ വി​ല വ​ർ​ധ​ന​യോ ഇ​ല്ലാ​തെ ത​ന്നെ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​മെ​ന്ന് പ​റ​യു​ന്നു.
ന​ല്ല വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ അ​ഭാ​വ​വും കൂ​ടി​യ പ്യൂ​രി​റ്റി​യു​ള്ള ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ കു​റ​വും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.