ചു​ങ്കം​പാ​ട​ത്തെ തരിശിട്ട മൂ​ന്ന​ര ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി
Friday, September 25, 2020 12:59 AM IST
ക​ല്ല​ടി​ക്കോ​ട്: ത​രി​ശാ​യി കി​ട​ന്ന ചു​ങ്കം​പാ​ട​ത്തെ മൂ​ന്ന​ര ഏ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​റ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷാ​ണ് പാ​ട്ട​ത്തി​ന് കൃ​ഷി​യി​റ​ക്കി​യ​ത്. ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​പ്രി​യ ഇ​ന​ത്തി​ൽ​പെ​ടു​ന്ന അ​ത്യു​ത്പാ​ദ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഇ​ന​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി ഓ​ഫീ​സ​ർ സാ​ജി​ദ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ സു​മ​ല​ത, പ്രി​യ, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ല്ലി​യാ​ന്പ​തി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

നെ​ല്ലി​യാ​ന്പ​തി: ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ലാ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സ​ർ​വൈ​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി.
കൈ​കാ​ട്ടി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​രെ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സ​ർ​വൈ​ല​ൻ​സ് യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ശ​ര​ത് പ​രി​ശോ​ധി​ച്ചു. കോ​വി​ഡും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.