കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Saturday, September 26, 2020 11:45 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പുഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ റി​സ​ർ​വോ​യ​ർ സ​ഹ​ക​ര​ണ​സം​ഘം അം​ഗ​ങ്ങ​ളാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ ഉ​ന്ന​തി ല​ക്ഷ്യ​മാ​ക്കി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേന്മയു​ള്ള മ​ത്സ്യം മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി ഈ ​റി​സ​ർ​വോ​യ​റി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

ഫി​ഷ​റീ​സ് വ​കു​പ്പ് 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര​ര്യ​പ്ര​കാ​രം ഫി​ഷ​റീ​സ് വ​കു​പ്പു​മ​ന്ത്രി ഇ​ട​പെ​ട്ട് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ മ​ത്സ്യ​കു​ഞ്ഞു നി​ക്ഷേ​പ​ത്തി​ന് 2,07,200 രൂ​പ അ​നു​വ​ദി​ച്ചു. ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷ​ത്തോ​ളം ക​ട്ട്ള, രോ​ഹു ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ച്ച​ത്.

എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് മു​ഖ്യാ​തി​ഥി​യാ​യി.