കു​രു​ത്തി​ച്ചാ​ൽ സ​ന്ദ​ർ​ശി​ച്ച ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Sunday, September 27, 2020 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാം​പാ​ടം കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ആ​റു​പേ​ർ​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു .ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ മ​ല​പ്പു​റം, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​റു പേ​ർ​ക്കെ​തി​രെ ആ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഇ​ന്ന​ലെ കാ​ല​ത്ത് മു​ത​ൽ ത​ന്നെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്ത് എ​ത്തു​ന്ന​താ​യി മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ടു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.
തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ്ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​നി​യ​മ​മാ​ണ് ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ക​വാ​ട​ത്തി​ൽ ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്നാ​ണ് സ​ന്ദ​ർ​ശ​ക്ക​ർ എ​ത്തി​യ​ത്.
കു​രു​ത്തിച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​തു​വ​രെ 12 പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്.