ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​ന്ന പാ​ഴ്ചെ​ടി​ക​ൾ നീ​ക്ക​ണം
Sunday, September 27, 2020 11:41 PM IST
കൊ​ല്ല​ങ്കോ​ട്: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ ഉൗ​ട്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ എ​സ് ആ​കൃ​തി​യി​ലു​ള്ള വ​ള​വു​പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തും വ​ള​ർ​ന്നു​നി​ല്ക്കു​ന്ന പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം.
പാ​ഴ്ചെ​ടി​ക​ൾ കാ​ഴ്ച മ​റ​യു​ന്ന​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. നാ​ലു​മാ​സം മു​ന്പാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി ഗ​താ​ഗ​ത​സൗ​ക​ര്യം സു​ഗ​മ​മാ​ക്കി​യ​ത്. ഇ​തോ​ടെ വാ​ഹ​ന​സഞ്ചാ​ര​ത്തി​നും വേ​ഗ​ത കൂ​ടി. നി​ല​വി​ൽ വ​ള​വ് തി​രി​ച്ച​റി​യു​ന്ന​തി​ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടി​ല്ല. 150 മീ​റ്റ​ർ വ​ള​വു​പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ഭീ​ഷ​ണി​യി​ലാ​ണ്. വ​ള​വു തി​രി​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​വ​ശ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു പെ​ട്ടെ​ന്നു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ന്ന​ത്.കു​ത്ത​നെ​യു​ള്ള വ​ള​വി​നു ഇ​രു​വ​ശ​ത്തു​നി​ന്നും ബ​സ്, ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ നീ​ണ്ട​നേ​ര​ത്തെ ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​ണ്.