വ​ണ്ടാ​ഴി​യി​ൽ ബാ​ങ്കി​ലെ​ത്തു​ന്ന​വ​ർ വ​രി നി​ല്ക്കു​ന്ന​ത് റോ​ഡി​ൽ
Sunday, September 27, 2020 11:41 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മോ​സ്കോ മു​ക്ക് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ (വി​ജ​യ​ബാ​ങ്ക്) ഇ​ട​പാ​ടു​കാ​ർ​ക്ക് സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ബാ​ങ്കി​ന്‍റെ സ്ഥ​ല പ​രി​മി​തി മൂ​ലം റോ​ഡ് വ​ക്കി​ലും ക​ട​തി​ണ്ണ​യി​ലും സ​മീ​പ​ത്തെ വീ​ട്ടു വ​രാ​ന്ത​ക​ളി​ലു​മൊ​ക്കെ​യാ​ണ് ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​ത്.
എ​ന്തെ​ങ്കി​ലു​മൊ​ക്കെ എ​ഴു​തി കൊ​ടു​ക്ക​ണ​മെ​ങ്കി​ലും റോ​ഡി​ൽ നി​ന്നു വേ​ണം. കോ​വി​ഡി​ന്‍റെ അ​ക​ലം പാ​ലി​ക്ക​ൽ കൂ​ടി​യാ​കു​ന്പോ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. വാ​ഹ​ന തി​ര​ക്കു​ള്ള പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തും ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ൽ കൂ​ടി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് അ​ല്ലാ​തെ മ​റ്റു ബാ​ങ്കു​ക​ളു​ടെ ശാ​ഖ​ക​ളൊ​ന്നു​മി​ല്ലാ​ത്ത വ​ണ്ടാ​ഴി​യി​ൽ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കെ​ല്ലാം ആ​ളു​ക​ൾ​ക്കു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ബാ​ങ്കി​ന്‍റെ ഈ ​ശാ​ഖ.