സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തിത്തുട​ങ്ങി
Sunday, September 27, 2020 11:41 PM IST
കൊ​ല്ല​ങ്കോ​ട്: പ​റ​ന്പി​ക്കു​ളം, നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽ​നി​ന്നും വെ​ള്ളി​കൊ​ലു​സു​പോ​ലെ ഒ​ഴു​കു​ന്ന സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം കാ​ണു​ന്ന​തി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​തു​ട​ങ്ങി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി മ​ല​നി​ര​ക​ളി​ൽ വെ​ള്ള​ച്ചാ​ട്ടം ഉ​ണ്ടാ​കാ​റു​ള്ള​ത്.
എ​ന്നാ​ൽ കു​റേ വ​ർ​ഷ​ങ്ങ​ളി​ലാ​യി ഇ​ക്കാ​ല​യ​ള​വി​ൽ നാ​മ​മാ​ത്ര​മാ​യാ​ണ് മ​ഴ പെ​യ്തി​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലും മ​ഴ കു​റ​വാ​ണ് ല​ഭി​ച്ച​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ മ​ല​നി​ര​ക​ളി​ൽ വെ​ള്ള​ച്ചാ​ട്ടം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ല​നി​ര​ക​ളി​ൽ​നി​ന്ന് വ​ൻ​തോ​തി​ലാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. മു​ൻ​മാ​സ​ങ്ങ​ളി​ൽ മ​ല​നി​ര​ക​ളി​ൽ​നി​ന്നും വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല​ക​പ്പാ​ണ്ടി ജ​ല​വി​ത​ര​ണ ക​നാ​ൽ വ​ര​ണ്ട​നി​ല​യി​ലാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ചു​ള്ളി​യാ​റി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്നു. നി​ല​വി​ൽ സീ​താ​ർ​കു​ണ്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും യു​വാ​ക്ക​ളും മ​റ്റും വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്. വെ​ള്ള​ച്ചാ​ട്ട മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി വ​രു​ന്ന​തി​നാ​ലാ​ണി​ത്.ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ നി​രോ​ധ​ന ഉ​ത്ത​ര​വ് സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പു​ലി​യു​ടെ സാ​മീ​പ്യ​വും പ്ര​ദേ​ശ​ത്ത് ക​ണ്ടി​രു​ന്നു. ഇ​ട​യ്ക്കി​ടെ ആ​ന​ക്കൂ​ട്ട​വും എ​ത്താ​റു​ണ്ട്. വെ​ള്ള​ച്ചാ​ട്ടം രൂ​പം​കൊ​ണ്ട​തോ​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ​പേ​ർ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തും. നി​രോ​ധി​ത മേ​ഖ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യാ​ൻ വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.