ക​ളം തെ​ളി​ഞ്ഞു; ഇ​നി അ​ങ്ക​പ്പുറ​പ്പാ​ട്
Tuesday, September 29, 2020 12:52 AM IST
ഒ​റ്റ​പ്പാ​ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും സ്ത്രീ, ​പു​രു​ഷ​വാ​ർ​ഡു​ക​ളു​ടെ തെ​ര​ഞ്ഞ​ടു​പ്പും ക​ഴി​ഞ്ഞ​തോ​ടു​കൂ​ടി ഇ​നി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​കും.
സം​വ​ര​ണ വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നേ​താ​ക്കന്മാരി​ൽ പ​ല​രും ല​ക്ഷ്യ​മാ​ക്കി ന​ട​ന്നി​രു​ന്ന വാ​ർ​ഡു​ക​ൾ സം​വ​ര​ണ​ത്തി​ൽ ത​ട്ടി​മ​റി​ഞ്ഞു​വീ​ഴു​ന്ന കാ​ഴ്ച​യാ​ണ് ദൃ​ശ്യ​മാ​യ​ത്. മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച വാ​ർ​ഡു​ക​ളി​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ പു​തു​താ​യി ചേ​ർ​ക്കു​ക​യും വാ​ർ​ഡു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ ആ​ദ്യാ​വ​സാ​നം നി​റ​ഞ്ഞു നി​ന്നി​രു​ന്ന​വ​ർ പ​ല​രും സം​വ​ര​ണ വാ​ർ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ക​ള​ത്തി​ന് പു​റ​ത്താ​യി.
ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ് ഇ​വ​രി​ല​ധി​ക​വും. മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ മു​ത​ൽ കോ​വി​ഡ് സാ​ന്ത്വ​ന​ത്തി​ന് വ​രെ മാ​സ​ങ്ങ​ളാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന സ്ഥാ​ന​മോ​ഹി​ക​ൾ​ക്ക് സം​വ​ര​ണ വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.
പൊ​തു​സ​മ്മ​ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കി പ​ര​മാ​വ​ധി വാ​ർ​ഡു​ക​ൾ പി​ടി​ച്ച​ട​ക്കാ​നാ​ണ് ഇ​നി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക. ത​നി​ക്ക് സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന നോ​മി​നി​ക്ക് സീ​റ്റ് ന​ല്ക​ണ​മെ​ന്ന അ​വ​കാ​ശ ത​ർ​ക്ക​വും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​നി ഉ​ട​ലെ​ടു​ക്കും.
സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ റി​ബ​ൽ ശ​ല്യ​ങ്ങ​ളും പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് കൂ​ടു​വി​ട്ടു കൂ​ടു​മാ​റ​ലും അ​ട​ക്ക​മു​ള്ള അ​ഭ്യാ​സ കാ​ഴ്ച​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൗ​തു​കം പ​ക​രും. അ​ന്പ​തു​ശ​ത​മാ​നം സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത​താ​ണ് പു​രു​ഷ കേ​സ​രി​ക​ൾ​ക്ക് പാ​ര​യാ​യ​ത്.
ക​ളം വ്യ​ക്ത​മാ​യ​തോ​ടു​കൂ​ടി സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മൂ​ന്നു​മു​ന്ന​ണി​ക​ളും വാ​ശി​യോ​ടു കൂ​ടി ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ത്തി​ട്ടു​ണ്ട്.
വാ​ർ​ഡു​ക​ളി​ൽ വാ​ർ​ഡ് ക​മ്മി​റ്റി​ക​ളും ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളും നി​ല​വി​ൽ വ​ന്നു​ക​ഴി​ഞ്ഞു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ളും അ​നൗ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളു​ടെ സം​വ​ര​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ശ്ര​മി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ന്നെ​യാ​കും ഉ​ണ്ടാ​കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ല​ക്ഷ്യം​വ​ച്ച് രാ​ഷ്ട്രീ​യ നീ​ക്കു​പോ​ക്കു​ക​ളും കൗ​തു​ക​ക​ര​മാ​യ സ്ഥാ​നാ​ർ​ഥി​ത്വ​ങ്ങ​ളും എ​ല്ലാം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചി​രി​പ​ക​രും.
അ​തേ​സ​മ​യം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും മ​റ്റും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം.