പിക്അപ് വാൻ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു
Tuesday, September 29, 2020 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത മു​ട​പ്പ​ല്ലൂ​ർ ക​രി​പ്പാ​ലി ഭാ​ഗ​ത്തെ വ​ള​വി​ൽ ഏ​ത്ത​കാ​യ ക​യ​റ്റി വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു. ഡ്രൈ​വ​ർ പൊ​ള്ളാ​ച്ചി സ്വ​ദ്ദേ​ശി ഹം​സ (35) അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​
ക​ഴി​ഞ്ഞ രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ഏ​ത്ത​ക്കാ​യ ലോ​ഡു​മാ​യി തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യി​രു​ന്ന പി​ക്ക​പ്പാ​ണ് മ​റി​ഞ്ഞ​ത്.
എ​തി​രെ നി​ന്നും ദി​ശ​തെ​റ്റി ക​യ​റി വ​ന്ന ലോ​റി​യു​മാ​യു​ള്ള കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.
സ്ഥി​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന ഭാ​ഗ​മാ​ണി​ത്.
റോ​ഡി​ലെ വ​ള​വും കാ​ഴ്ച മ​റ​ക്കു​ന്ന​തും ഇ​വി​ടെ പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തും അ​പ​ക​ട​കാ​ര​ണ​മാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.