ത​ളി​ക​ക​ല്ലി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Tuesday, September 29, 2020 12:52 AM IST
മം​ഗ​ലം​ഡാം: വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ ചെ​റി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന​ടു​ത്താ​ണ് ഷീ​റ്റ് മേ​ഞ്ഞ് ക​മ്യൂ​ണി​റ്റി ഹാ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
കോ​ള​നി​യി​ൽ ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന ഗം​ഗോ​ത്രി ട്ര​സ്റ്റാ​ണ് ഷെ​ഡ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ​ട്ടി​ക​വ​ർ​ഗ്ഗ ക്ഷേ​മ വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു നി​ർ​മ്മാ​ണം.​കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​നി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​നു​ണ്ട്. ഹാ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ 100 ക​സേ​ര​ക​ൾ, ര​ണ്ട് സ്റ്റീ​ൽ അ​ല​മാ​ര​ക​ൾ, ഒ​രു മേ​ശ തു​ട​ങ്ങി​യ​വ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു ന​ല്കി​യി​ട്ടു​ണ്ട്. കോ​ള​നി​യി​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.
ഇ​തി​നാ​യി എം​പി ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ന​ല്കും. ഇ​തി​ൽ പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​യും വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ള​നി​യി​ൽ ത​ന്നെ​യു​ള്ള ഉ​റ​വ ആ​ഴം കൂ​ട്ടി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കും വൈ​കാ​തെ തു​ട​ക്കം കു​റി​ക്കും. ബോ​ർ​വെ​ൽ വ​ഴി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി പ​രാ​ജ​യ​മാ​കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ ക​വി​ളു​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ ചെ​യ്ത രീ​തി​യി​ൽ ഉ​റ​വ വ​ലു​താ​ക്കി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.