മൃ​ത​ദേ​ഹം ആ​ളു​മാ​റി ദ​ഹി​പ്പി​ച്ച സം​ഭ​വം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെന്നു വനിത കോൺഗ്രസ്- ജേക്കബ്
Tuesday, September 29, 2020 12:54 AM IST
പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വ​തി വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം ആ​ളു​മാ​റി ദ​ഹി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നും ആ​ചാ​രാ​നു​ഷ്ഠാ​നം പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വ​ള്ളി​യു​ടെ കു​ടും​ബ​ത്തി​നും 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള വ​നി​ത കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം ആ​ളു​മാ​റി ദ​ഹി​പ്പി​ച്ച​ത് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി ,ജി​ല്ലാ ആ​ശു​പ​ത്രി മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു .യോ​ഗ​ത്തി​ൽ വ​നി​താ കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .