ദു​രി​ത​ത്തി​ലാ​യ അം​ഗ​ങ്ങ​ളെ ചേ​ർ​ത്തുപി​ടി​ച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി
Tuesday, September 29, 2020 12:54 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ക​ട​ക​ൾ അ​ട​ച്ചി​ട്ട് ക​ട​കെ​ണി​യി​ലും, സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലും പെ​ട്ട വ്യാ​പാ​രി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് യൂ​ണി​റ്റി​ന്‍റെ വ​ക പ​ല​വ്യ​ജ്ഞ​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ഏ​കോ​പ​ന സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത്ത് മു​സ്ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്പ​ർ​മാ​ർ​ക്ക് പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പൂ​ർ​ണ്ണി​മ നി​ർ​വ്വ​ഹി​ച്ചു.​ട്ര​ഷ​റ​ർ ജോ​ണ്‍​സ​ൻ,യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ണ്ട് ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ണ്ട് വി.​കെ.​എ​ച്ച്. ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.