നൊച്ചുള്ളി നായാടി കോളനി ഇനി ദത്തുഗ്രാമം
Tuesday, September 29, 2020 12:56 AM IST
പാ​ല​ക്കാ​ട്: കു​ഴ​ൽ​മ​ന്ദം നൊ​ച്ചു​ള്ളി ഹ​രി​ജ​ൻ കോ​ള​നി വി​ക​സ​നം പി​ന്നാ​ക്ക വി​ഭാ​ഗ​ത്തോ​ടു​ള്ള സ​ർ​ക്കാ​ർ ക​രു​ത​ലി​ന്‍റെ പ്ര​തീ​ക​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക ദ​ത്ത് ഗ്രാ​മ​മാ​യ നൊ​ച്ചു​ള്ളി ഹ​രി​ജ​ൻ നാ​യാ​ടി കോ​ള​നി സ​മ​ഗ്ര വി​ക​സ​നം ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നൊ​ച്ചൂ​ള്ളി നാ​യാ​ടി കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​നം കേ​ര​ള​ത്തി​നൊ​ട്ടാ​കെ മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പി​ന്നാ​ക്ക​ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സ്തു​ത കോ​ള​നി​യി​ലെ18 വീ​ടു​ക​ൾ, വൈ​ദ്യു​തി, കു​ടി​വെ​ള്ളം , ന​ട​പ്പാ​ത, ചു​റ്റു​മ​തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​യാ​ണ് മാ​റ്റി​യ​ത്. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച്
പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.
ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ദ​ത്ത് ഗ്രാ​മം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താ​ർ​ത്ഥ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ങ്കു​വെ​ച്ചു. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
എ​ന്നാ​ൽ കോ​ള​നി​യി​ലു​ള്ള​വ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന് മി​ക​ച്ച രീ​തി​യി​ൽ ജീ​വി​ക്കാ​നു​ള്ള ചു​റ്റു​പാ​ടു​ക​ളാ​ണ്പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നു പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യ കെ. ​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.