വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, September 29, 2020 11:02 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ക​ണ്ട​ങ്കാ​ളി​പ്പൊ​റ്റ​യി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ട​യ​പ്പി​ള്ളി ശ​ങ്ക​ർ​പി​ള്ള​യു​ടെ മ​ക​ൻ സി.​എ​സ്.​ന​ന്ദ​കു​മാ​റി(57) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട്ടി​ലി​ൽ പു​ത​പ്പ് കൊ​ണ്ട് പു​ത​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​നു നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

അ​യ​ൽ​ക്കാ​രു​മാ​യും ഇ​യാ​ൾ​ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ മ​ര​ണം ന​ട​ന്ന​ത് അ​റി​യാ​ൻ വൈ​കി. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 20 വ​ർ​ഷം മു​ന്പ് സ്വ​ന്തം നാ​ട് വി​ട്ട ന​ന്ദ​കു​മാ​ർ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി മം​ഗ​ല​ത്താ​ണ് താ​മ​സം. ത​ക​ർ​ന്നു വീ​ണ വീ​ടി​ന്‍റെ ഭി​ത്തി​യോ​ട് ചേ​ർ​ന്ന് ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു കെ​ട്ടി​യ കു​ടി​ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ന​ന്ദ​കു​മാ​റി​ന്‍റെ ദൈ​ന്യ സ്ഥി​തി ക​ണ്ട​റി​ഞ്ഞ മി​ച്ചാ​രം​ക്കോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ 2018 ഒ​ക്ടോ​ബ​റി​ൽ വീ​ട് പു​ന​ർ നി​ർ​മി​ച്ച് ന​ൽ​കി അ​ഭ​യ​മൊ​രു​ക്കി​യി​രു​ന്നു. വ​ള്ളി​യോ​ട് അ​സീ​സി സ്നേ​ഹ ഭ​വ​നി​ലും ഏ​താ​നും മാ​സം അ​ന്തേ​വാ​സി​യാ​യി​രു​ന്നു. മ​ര​ണ​വി​വ​രം ഇ​ട​പ്പ​ള്ളി​യി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.