ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്ന ഭാ​ര്യ​ പോ​ലീ​സ് പിടിയിൽ
Wednesday, September 30, 2020 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​റൈ​റ്റി ഹാ​ൾ റോ​ഡ് ക​രോ​ളി​ൻ (31) ആ​ണ് ഭ​ർ​ത്താ​വ് ഫ്രാ​ങ്ക്ളി​ൻ ബ്രി​ട്ടോ (35)യെ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
പീ​ള​മേ​ടി​ലെ ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബ്രി​ട്ടോ​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ഴു​ത്തി​ലും വ​യ​റി​ലും മു​റി​വേ​റ്റ നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​യാ​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ച്ച​തി​ൽ പ​ച്ച​ക്ക​റി അ​രി​യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​വ​ശാ​ൽ ബ്രി​ട്ടോ​യു​ടെ ദേ​ഹ​ത്തു​കൊ​ണ്ടു പ​രി​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ ക​രോ​ളി​ൻ മൊ​ഴി ന​ല്കി.
എ​ന്നാ​ൽ മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യം ക​ണ്ടു​പി​ടി​ച്ച പോ​ലി​സ് തു​ട​ർ​ന്നു ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പ​താ​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.
ക​രോ​ലി​ന്‍റെ താ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കു​പി​ത​യാ​യ ക​രോ​ലി​ൻ ക​ത്തി​കൊ​ണ്ട് ഫ്രാ​ങ്ക്ളി​ൻ ബ്രി​ട്ടോ​യു​ടെ വ​യ​റി​ലും നെ​ഞ്ചി​ലും ക​ഴു​ത്തി​ലും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​റൈ​റ്റി ഹാ​ൾ പോ​ലീ​സ് ക​രോ​ളി​നെ അ​റ​സ്റ്റു​ചെ​യ്തു.