വാ​ള​ക്ക​ര​യി​ൽ മ​ഴ​പെ​യ്താ​ൽ റോ​ഡ് തോ​ടാ​കും
Wednesday, September 30, 2020 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ള​ക്ക​ര മൂ​ത്താ​രു​കാ​വ് വി.​കെ.​ന​ഗ​ർ ഭാ​ഗ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് മ​ഴ പെ​യ്യു​ന്ന​തോ​ടെ റോ​ഡ് തോ​ടാ​കും. മ​ഴ തു​ട​ങ്ങി​യാ​ൽ പി​ന്നെ ഇ​വ​രു​ടെ മ​ന​സി​ൽ ഭീ​തി​യാ​ണ്. വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്ന​തി​നൊ​പ്പം പാ​ന്പും ത​വ​ള​യും വീ​ടി​നു​ള്ളി​ലാ​കും. ഇ​തോ​ടെ ചു​മ​രു​ക​ൾ​ക്കും വി​ള്ള​ലു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.
ര​ണ്ടു​വ​ർ​ഷം മു​ന്പ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തി​ലെ അ​പാ​ക​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. കോ​ണ്‍​ക്രീ​റ്റ് സ​മ​യ​ത്തു​ത​ന്നെ റോ​ഡി​ന്‍റെ ഉ​പ​രി​ത​ല വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.
പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​കാ​ശ്ര​യ​വും ഈ ​കോ​ണ്‍​ക്രീ​റ്റ് വ​ഴി​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ വെ​ള്ളം ക​യ​റു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം ആ​ളു​ക​ളാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത്.
പ്ര​ദേ​ശ​ത്തെ ര​ണ്ടു വീ​ടു​ക​ളി​ൽ​നി​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പാ​ന്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും അ​ട​ക്കം ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ്ഥി​തി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.
റോ​ഡി​ൽ മ​ഴ വെ​ള്ള​ച്ചാ​ൽ ഇ​ല്ലാ​ത്ത​തും വെ​ള്ളം ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​സു​ഖ​മാ​യ​വ​രേ​യും മ​റ്റും ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു ഇ​വി​ട​ത്തു​കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.