ക​രി​ന്പു​ഴയുടെ വി​സ്മ​യ സു​ന്ദ​ർ കരസേനയുടെ കരുത്തുറ്റ തേരാളി
Wednesday, September 30, 2020 12:08 AM IST
ഒ​റ്റ​പ്പാ​ലം: കു​ന്നോ​ളം ആ​ഗ്ര​ഹി​ച്ചാ​ൽ കു​ന്നി​ക്കു​രു​വോ​ളം കി​ട്ടും. ഈ ​ചൊ​ല്ലി​നെ അ​ന്വ​ർ​ത്ഥ​മാ​ക്കി പ​ട്ടാ​ള​ക്കാ​രി​യാ​കാ​നാ​ണ് വി​സ്മ​യ ആ​ഗ്ര​ഹി​ച്ച​ത്. ആ​യ​തോ ക​ര​സേ​ന​യി​ൽ ല​ഫ്റ്റ​ന​ന്‍റും. ക​രി​ന്പു​ഴ സ്വ​ദേ​ശി​നി​യാ​യ വി​സ്മ​യ സു​ന്ദ​റി​ന് പ​ഠ​ന​കാ​ല​ത്തു​ത​ന്നെ മ​ന​സി​ലു​ദി​ച്ച മോ​ഹ​മാ​ണ് ക​ര​സേ​ന​യി​ൽ ചേ​ര​ണ​മെ​ന്ന​ത്.

പ്രാ​യം കൂ​ടു​ന്ന​തോ​ടെ പ​ട്ടാ​ള​മോ​ഹ​വും വ​ള​ർ​ന്നു. മ​ന​സി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യം ക​രു​ത്താ​ക്കി​യ വി​സ്മ​യ​ക്ക് ആ​ഗ്ര​ഹി​ച്ച​തി​നു​മ​പ്പു​റം ല​ഭി​ച്ചു. കോ​ട്ട​പ്പു​റം തി​രു​വ​ള​യ​നാ​ടു​കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ വെ​ളി​ച്ച​പ്പാ​ടാ​യ ഗോ​വി​ന്ദ​കു​മാ​റി​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​ളാ​ണ് ല​ഫ്റ്റ​ന​ന്‍റ് പ​ദ​വി​യി​ലെ​ത്തി​യ വി​സ്മ​യ.

ഡാ​ർ​ജി​ലിം​ഗ് ബ​ൾ​ഭോ​ഗ്രാം ബെ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​റാ​യാ​ണ് വി​സ്മ​യ ചു​മ​ത​ല​യേ​റ്റ​ത്. എ​ല്ലാം തി​രു​വ​ള​യ​നാ​ട് ഭ​ഗ​വ​തി​യു​ടെ അ​നു​ഗ്ര​ഹ​മെ​ന്ന് പി​താ​വ് ഗോ​വി​ന്ദ​കു​മാ​ർ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു.

ക​രി​ന്പു​ഴ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്പോ​ൾ വി​സ്മ​യ എ​ൻ​സി​സി അ​ണ്ട​ർ ഓ​ഫീ​സ​റാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് പ​ഞ്ചാ​ബ് വാ​ഗാ അ​തി​ർ​ത്തി​യി​ൽ പ​ട്ടാ​ള​ക്കാ​ർ​ക്കൊ​പ്പം യാ​ത്ര​ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​ണ് വി​സ്മ​യ​ക്ക് ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

അ​ന്നാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ര​ണ​മെ​ന്ന് ആ​ദ്യ​മാ​യി മോ​ഹ​മു​ദി​ച്ച​ത്. 2013 ൽ ​മി​ലി​ട്ട​റി ന​ഴ്സിം​ഗി​ന് അ​പേ​ക്ഷി​ച്ചു. 2014-ൽ ​വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 2015 ലാ​ണ് ശ്ര​മം വി​ജ​യം ക​ണ്ട​ത്. നാ​ലു​വ​ർ​ഷം ബി​എ​സ് സി ​ന​ഴ്സിം​ഗും ക​ര​സേ​നാ പ​രി​ശീ​ല​ന​വും ന​ട​ത്തി. ല​ക്നൗ ആ​ർ​മി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ക​മാ​ൻ​ഡിം​ഗ് ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

2020 മാ​ർ​ച്ച് 12ന് ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ക​രി​ന്പു​ഴ ഗ്രാ​മ​ത്തി​ന് മു​ഴു​വ​ൻ അ​ഭി​മാ​ന​മാ​യി ല​ഫ്റ്റ​ന​ൻ​റ് പ​ദ​വി വി​സ്മ​യ സു​ന്ദ​ർ ക​ര​സ്ഥ​മാ​ക്കി. വി​സ്മ​യ​യു​ടെ നേ​ട്ട​ത്തി​ൽ ക​രി​ന്പു​ഴ ഗ്രാ​മം മാ​ത്ര​മ​ല്ല ആ​ന​ന്ദി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ലും സു​രേ​ഷ് ഗോ​പി​യും​വ​രെ വി​സ്മ​യ​യെ അ​ഭി​ന​ന്ദി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ പോ​സ്റ്റി​നു കീ​ഴി​ൽ അ​ര​ല​ക്ഷം പേ​രാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും കു​റി​ച്ച​ത്. സി​നി​മാ സം​വി​ധാ​യ​ക​നാ​യ മേ​ജ​ർ ര​വി​യാ​ണ് ഡാ​ർ​ജി​ലിം​ഗ് യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് സ​മ്മാ​നി​ച്ച​ത്. അ​ഭി​ന​ന്ദ​ന​ത്തി​നൊ​പ്പം 60,000 രൂ​പ സു​രേ​ഷ് ഗോ​പി സ​മ്മാ​ന​മാ​യി ന​ല്കി.